തൃശൂര്‍:കേരളത്തില്‍ നടക്കുന്ന 35-ാമത് ദേശീയ ഗെയിംസിന്റെ സന്ദേശം സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കുന്നതിനായി സംഘടിപ്പിച്ചരിക്കുന്ന റണ്‍-കേരള – റണ്‍ കൂട്ടയോട്ടം ഇന്ന് ജില്ലയിലും അരങ്ങേറും. ജില്ലയിലെ 642 കേന്ദ്രങ്ങൡലായി ഏകദേശം 10.43 ലക്ഷം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. രാവിലെ 10 . 30 മുതല്‍ 11. 30 വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ കൂട്ടയോട്ടം നടക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, റസിഡന്റ്്സ് അസോസിയേഷനുകള്‍, സാമൂഹ്യ-സാംസ്കാരിക സംഘനടകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
ജില്ലാ ആസ്ഥാനമായ തൃശൂരില്‍ നടക്കുന്ന മെഗാ റണ്ണില്‍ 20000 ത്തിലധികം പേര് പങ്കെടുക്കും. രാവിലെ 10.25ന് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ശേഷം മന്ത്രി സി.എന്‍. ബാലകൃഷ്ണന് 10.30 ന് കൂട്ടയോട്ടെ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, സിനിമാതാരം ജയറാം, കായിക താരങ്ങളായ ഐ.എം. വിജയന്, ജോപോള്‍ അഞ്ചേരി,. സി.വി. പാപ്പച്ചന് തുടങ്ങിയവരും തൃശൂരില്‍ കൂട്ടയോട്ടത്തില്‍ അണിചേരും. രാവിലെ 9.30ന് സമൂഹത്തിന്റെ വിവിധ തുറകൡ നിന്നുള്ളവര്‍ തെക്കേ ഗോപുരനടയില്‍ എത്തിച്ചേരും. 10.20 ന് തീം സോംഗ് അവതരിപ്പിച്ച ശേഷമായിരിക്കും പ്രതിജ്ഞ എടുക്കുന്നത്.
തെക്കേഗോപുരനടയില്‍നിന്ന് നായ്ക്കനാല്വരെയാണ് ഓട്ടം സംഘടിപ്പിച്ചിട്ടുള്ളത്.
ജില്ലാ ആസ്ഥാനത്ത് നടക്കുന്ന മെഗാറണ്ണിന് പുറമെ 40 കേന്ദ്രങ്ങളില്‍ 3000നും 5000നും ഇടയില്‍ ആളുകള്‍ പങ്കെടുക്കുന്ന ബിഗ് റണ്ണും നടക്കും. മറ്റുസ്ഥലങ്ങളില്‍ പ്രായഭേദമന്യേ കായിക പ്രേമികളും നാട്ടുകാരും കൂട്ടയോട്ടത്തില്‍ ആവേശത്തോടെ അണിചേരും. എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയുംവിധം വേഗത കുറച്ചാവും ഓടുക.
ജില്ലയിലെ സ്കൂളുകൡ നിന്നും കോളേജുകളില്‍ നിന്നുമുള്ള കുട്ടികളാവും കൂട്ടയോട്ടത്തിന്റെ മുന്‍നിരയില്‍.
തുടര്‍ന്ന് കായിക താരങ്ങള്‍, റസിഡന്റ്സ് അസോസിയേഷന് അംഗങ്ങള്‍, സാമൂഹ്യ-സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ അണിനിരക്കും. സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും സ്വന്തം ബാനറുകള്‍ക്കു കീഴില്‍ ഓട്ടത്തില്‍ പങ്കെടുക്കാം.
50-ഓളം ജൂഡോ താരങ്ങള്‍ വോളണ്ടിയര്‍മാരായി രംഗത്തുണ്ടാകും.
കൂട്ടയോട്ടം അവസാനിക്കുന്ന നായ്ക്കനാലില്‍ പ്രത്യേക സമാപന പരിപാടികള്‍ ഉണ്ടായിരിക്കില്ല. പങ്കെടുക്കുന്നവര്‍ക്ക് ഓട്ടം അവസാനിപ്പിച്ച് അവിടെ നിന്നും പിരിഞ്ഞു പോകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: