കൊച്ചി: വീടിനു മുകളില്‍ വീണ കണ്ടയ്നര്‍ ലോറി 17 ദിവസം കഴിഞ്ഞിട്ടും നീക്കം ചെയ്യാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ. ബി. കോശി കേസെടുത്തു. സംഭവത്തില്‍ ഗൃഹനാഥന് തല്‍ക്ഷണം മരിച്ചിരുന്നു.
തുറവൂരാണ് സംഭവം നടന്നത്.
എറണാകുളത്ത് നിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കണ്ടയ്നറാണ് മറിഞ്ഞത്. വീട് പൂര്‍ണ്ണമായും നശിച്ചു. നിരവധി തവണ വീട്ടുകാര്‍ രേഖാമൂലം പരാതി നല്‍കിയിട്ടും ലോറി എടുത്തുമാറ്റാന്‍ ജില്ലാഭരണകൂടമോ പോലീസോ ലോറി ഉടമയോ നടപടി കൈക്കൊണ്ടില്ല. വീട്ടുകാര്‍ ഭക്ഷണം പാകം ചെയ്യുന്നത് കണ്ടെയ്നറിനുള്ളിലാണെന്ന് പരാതിയില്‍ പറയുന്നു.
മനുഷ്യാവകാശ പ്രവര്ത്തകന് അഡ്വ.ഡി. ബി. ബിനു നല്കിയ പരാതിയില്‍ കമ്മീഷന് ആലപ്പുഴ ജില്ലാകളക്ടറില്‍ നിന്നും ജില്ലാപോലീസ് മേധാവിയില്‍ നിന്നും അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു.
ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം. ലോറി അടിയന്തരമായി നീക്കം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
കേസ് ഫെബ്രുവരി 16 ന് രാവിലെ 10 ന് എറണാകുളം കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: