കാക്കനാട്: കളമശ്ശേരിയുടെ കിഴക്കന്‍ മേഖലകളില്‍ രണ്ടു മാസമായി ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷന്റെ സിലിണ്ടറുകള്‍ കിട്ടാത്തതിനാല്‍ വീട്ടമ്മമാര്‍ ദുരിതത്തില്‍. ഈ ഭാഗങ്ങളില്‍ പാചക വാതക വിതരണം നടത്തിയിരുന്ന തമിഴ്നാട് സ്വദേശി തിരിച്ചുപോയതിനാലാണ് സിലിണ്ടറുകള്‍ എത്തിക്കാന്‍ കഴിയാത്തതെന്നാണ് ഓഫീസില്‍ നിന്നുള്ള മറുപടി.
തേവക്കല്‍ ,കുഴിക്കാല, മില്ലുംപടി, കങ്ങരപ്പടി തുടങ്ങിയ മേഖകളില്‍ ഇന്‍ഡയിന്‍ ഡീലര്‍ഷിപ്പുള്ള നാഷനല്‍ ഗ്യാസ് ഏജന്‍സിയാണ് പാചക വാതക വിതരണം നടത്തുന്നത്. ഓഫീസില്‍ പണമടച്ച് അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള മഞ്ഞുമ്മലിലെ ഗോഡൗനില്നിന്ന് സിലിണ്ടര്‍ എടുക്കാനാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നത്.
തേവക്കല്‍ കുഴിക്കാല ഭാഗത്തുനിന്നു ഓട്ടോയില്‍ മഞ്ഞുമ്മലില്‍ പോയി പാചകവാതകം എടുക്കുന്നതിനു മുന്നൂറു രൂപയോളം ഓട്ടോ കൂലി കൊടുക്കേണ്ടി വരുന്നു. ഇതിനിടെ ഈ ഏജന്‍സിയില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ മറിച്ചു വില്‍ക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പത്ത് കിലോമീറ്ററില്‍ അധികം ദൂരത്തില്‍ ഉള്ള സൗത്ത് കളമശ്ശേരിയിലുള്ള ഗ്യാസ് ഏജന്‍സിയില്‍ നിന്നും കാക്കനാടോ പൂക്കട്ടുപടിയിലോ ഉള്ള ഏജന്‍സിയിലേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്.
ഗ്യാസ് സിലിണ്ടര്‍ എത്തിക്കുന്നതിനുള്ള ബദല്‍ സംവിധാനം അടിയന്തിരമായി ചെയ്യുന്നതിന് പകരം ഉപഭോക്താക്കളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന ഏജന്‍സിയുടെ നടപടിക്കെതിരെ ജനങ്ങള്‍ പ്രക്ഷോപം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: