കൊച്ചി: ദേശീയ ഗെയിംസിന് മുന്നോടിയായി ഇന്ന് നടക്കുന്ന ‘റണ്‍ കേരള റണ്‍’ കൂട്ടയോട്ടം എറണാകുളം ഡിഎച്ച് ഗ്രൗണ്ടില്‍നിന്നും രാവിലെ 10.30 ന് ആരംഭിച്ച് ഡിഎച്ച് റോഡിലൂടെ ബിടിഎച്ച് ജംഗ്ഷനിലെത്തി പാര്‍ക്ക് അവന്യൂ റോഡിലൂടെ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് ഹോസ്പിറ്റല്‍ റോഡ്, പി.ടി. ഉഷ റോഡ് വഴി മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെത്തിച്ചേരും.
കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ വരുന്ന സ്കൂള്‍ബസ്സുകള്‍ കുട്ടികളെ ഇറക്കിയശേഷം മഹാരാജാസ് ഗ്രൗണ്ടിന് തെക്ക് വശമുള്ള ഹോക്കി ഗ്രൗണ്ടിലും എറണാകുളത്തപ്പന് ഗ്രൗണ്ടിലുമായി പാര്‍ക്ക് ചെയ്തശേഷം 11 മണിയോടുകൂടി ഓട്ടം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ മഹാരാജാസ് ഗ്രൗണ്ടില്‍നിന്നും കയറ്റി തിരികെ പോകാവുന്നതാണ്. മറ്റ് വാഹനങ്ങള്‍ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തശേഷം ആളുകള്‍ ഗ്രൗണ്ടില്‍ എത്തിച്ചേരേണ്ടതാണ്.
രാവിലെ 9.30 മണിക്കുശേഷം ഡിഎച്ച് ഗ്രൗണ്ടിലും ജസ്റ്റിസ് കോശി റോഡിലും 10.30 നുശേഷം ബിടിഎച്ച് മുതല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന് വരെയും ഹോസ്പിറ്റല്‍ റോഡ്, പി.ടി. ഉഷ റോഡ് എന്നിവിടങ്ങളിലും ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. 10.15 നുശേഷം മേനക ഭാഗത്തുനിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ പ്രസ്ക്ലബ് റോഡിലൂടെ കോണ്‍വന്റ് ജംഗ്ഷന്, പൂക്കാരന്‍മുക്ക് വഴി എംജി റോഡിലെത്തി പോകേണ്ടതാണ്.
ആലുവ നഗരപരിധിയില്‍ രാവിലെ 10.30ന് ‘റണ്‍ കേരള റണ്‍’ പദ്ധതിയുടെ ഭാഗമായി 9 സ്ഥലങ്ങളില്‍നിന്നായി കൂട്ടയോട്ടം നടത്തുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ആലുവ പമ്പ്കവല, ആശുപത്രി കവല, കാരോത്തുകുഴി കവല, മാര്‍ക്കറ്റ് റോഡ്, ബാങ്ക് ജംഗ്ഷന് എന്നീ സ്ഥലങ്ങളില്‍ താല്‍ക്കാലികമായി വണ്‍വെ സംവിധാനം രാവിലെ 9 മണിമുതല്‍ 11 വരെ ഉണ്ടായിരിക്കുന്നതാണ്.
ബാങ്ക് ജംഗ്ഷന് മുതല്‍ പാലസ് റോഡ്, പമ്പ് കവല, റെയില്‍വെ സ്റ്റേഷന്, സബ്ജയില്‍ റോഡ്, ഗവണ്മെന്റ് ആശുപത്രി റോഡ്, കാരോത്തുകുഴി കവല, മാര്‍ക്കറ്റ്, ഗ്രാന്‍ഡ് ജംഗ്ഷന് എന്നീ റോഡുകളിലും ടൗണിലെ മറ്റ് റോഡുകളിലും ഈ സമയം പാര്‍ക്കിങ് അനുവദിക്കുന്നതല്ല. പമ്പ് കവലയില്‍നിന്നും പോസ്റ്റ് ഓഫീസ് ഭാഗത്തേക്ക് ഈ സമയം ഗതാഗതം അനുവദിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: