മണ്ണാര്‍ക്കാട്: അട്ടപ്പാടിയിലേക്ക് മാരുതി കാറില്‍ കടത്തിയ 20 ലിറ്റര്‍ വിദേശമദ്യം പിടികൂടി. 40 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് എക്സൈസ് വകുപ്പ് പിടികൂടിയത്. മദ്യം കടത്തിയ സംഭവത്തില്‍ മുക്കാലി ചോലയില്‍ വീട്ടില്‍ നാസര്‍ (45), കാരാട്ടുകുന്നില് വീട്ടില്‍ ജോളി ജോസഫ് (35) എന്നിവരെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 10 ന് നെല്ലിപ്പുഴ ജംഗ്ഷനില്‍ വാഹന പരിശോധനക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി ഉമ്മര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം യൂനസ്, രവികുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മനോജ്, അജിത്ത്, ബിജു എന്നിവരുടെ നേതൃത്വത്തിലാണ് മദ്യം പിടിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: