പത്തനാപുരം: ബിജെപി പിറവന്തൂര്‍ കരിമ്പാലൂര് പഞ്ചായത്ത് സെക്രട്ടറി ബിനുവിനെ ക്രൂരമായി മര്‍ദ്ദിച്ച പത്തനാപുരം ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ്ഐ സുനില്‍ കൃഷ്ണനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി ആവശ്യപ്പെട്ടു.
പിറവന്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനാപുരം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയല്‍പ്പക്കത്തെ സ്ത്രീയെ ചീത്തവിളിച്ചുവെന്ന നിസാരപരാതിയില് അന്വേഷണംപോലും നടത്താതെ ബിനുവിനെ മൂന്നാംമുറ പ്രയോഗമാണ് എസ്ഐ നടത്തിയതെന്നും സുഭാഷ് പട്ടാഴി പറഞ്ഞു.
പള്ളിമുക്ക് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ച് പോലീസ് സ്റ്റേഷന് അകലെവച്ച് പുനലൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. പഞ്ചായത്ത് സമിതി പ്രസിഡന്റ് അഭിലാഷ് ചെമ്പ്രാമണ്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി മാലൂര്‍ ഉണ്ണികൃഷ്ണന്, പാതിരിക്കല്‍ ശശിധരന്, വിളക്കുടി ചന്ദ്രന്, രാജഗോപാല്‍, കറവൂര്‍ കണ്ണന്, സേതുനെല്ലിക്കോട്, സുകു.പി.ഉണ്ണിത്താന്, സുജി കവലയില്‍, രാജീവ്, സദാശിവന്, രതീഷ് ചന്ദ്രന്, അനില്‍ പുന്നല, രാജേന്ദ്രന്, വിശ്വനാഥന് ആചാരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: