ബിജു രമേശ്: ഹലോ. സര് ഞാന്‍ ബിജു രമേശാണ്.
ബാലകൃഷ്ണപിള്ള: ആര്? ങാ.. ബിജു. ഇന്നലെ മുതല്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുകയാ. എന്റെ വലത്തെ കാലില്‍ ഒരു തിരിവുണ്ടായി. അതിന്റെ തിരുമ്മു നടക്കുന്നതുകൊണ്ടു ഞാന്‍ കിടക്കുകയാ. അതുകൊണ്ട് ഇതൊക്കെ കാണാന്‍ പറ്റി.( ബാര്‍ കോഴ സംബന്ധിച്ച് ചാനലുകളില്‍ വരുന്ന ബിജുവിന്റെ വെളിപ്പെടുത്തല്‍).
ബിജു രമേശ്: ഒകെ. ഇപ്പം കുഴപ്പമില്ലല്ലോ കാലില്‍.
പിള്ള: ഞാനിത് ഉമ്മന്‍ ചാണ്ടിയെ, ഗണേശനറിയാം, ഞാനുമവനും കൂടി, കാണാന്‍ പോയപ്പോള്‍ പച്ചയ്ക്കു ഞാനിക്കാര്യം പറഞ്ഞതാ ഉമ്മന്ചാണ്ടിയുടെയടുത്ത്. ഇങ്ങനെ നടന്നിട്ടുണ്ട്. അയാള്‍ താടിയില്‍ കൈയും വെച്ചിരിക്കുകയാ. ഞാനയാളോടു പറഞ്ഞു, ഇങ്ങനെ നടന്നിട്ടുണ്ട്. 15 കോടിരൂപയോളം അവര്‍ പിരിച്ചു. രണ്ടുലക്ഷം രൂപ, അഞ്ചുലക്ഷം രൂപ വെച്ച് ഒരു ബാറുകാര് കൊടുത്തു. കൊട്ടാരക്കരയിലെ എല്ലാ ബാറുകാരും രണ്ടുലക്ഷം രൂപകൊടുത്തത് എനിക്കറിയാം. ഒരുകോടിരൂപ കൊടുത്തു, ബാക്കികൂടി കൊടുക്കാത്തതുകൊണ്ടാണിയാള് ഒബ്ജക്ട് ചെയ്യുന്നതെന്നാണ് നാട്ടില്‍ മുഴുവന്‍ പറയുന്നത്.
വിടണ്ട. നാളെ കോടതിയില്‍ മൂവ് ചെയ്യ്.
ബിജു രമേശ്: സിബിഐ എന്‍ക്വയറിക്ക്.
പിള്ള: സിബിഐ എന്‍ക്വയറി എന്നു പറഞ്ഞുതന്നെ കൊടുക്കണം. സ്റ്റേറ്റിലെ ഒരു മിനിസ്റ്റര്‍ക്ക്, ലോ മിനിസ്റ്ററാണ്. ലോ മിനിസ്റ്റര്ക്കെതിരായിട്ട് ഇവിടത്തെ പോലീസ് അന്വേഷിക്കേണ്ട ഒരു കാര്യവുമില്ല. ഒരു വലിയ ഗുണം കിട്ടി. ക്യു വി എന്നു പറയുന്ന ഒരു പ്രൊവിഷനുണ്ട് ഈ ആക്ടില്‍. ക്വിക് വെരിഫിക്കേഷന് എന്നുപറഞ്ഞ്. അതാണിപ്പോള്‍ ഓര്ഡറിലിരിക്കുന്നത്.
ബിജു രമേശ്: അതു വെറുതേ പ്രഹസനമാണ്. എന്നിട്ട് ഒന്നുമില്ലെന്നു പറയും.
പിള്ള: അതെ, അതു പ്രഹസനമാണ്. പ്രഹസനമാണ് എന്നു പറഞ്ഞുതന്നെ വേണം. നമുക്കൊരു നല്ലൊരു പോയിന്റ് കിട്ടി. കാരണം ഈ ക്യൂ വി വരുമ്പോള്‍ത്തന്നെ ഇതൊരു പ്രഹസനമാക്കി ഇല്ലാതാക്കാന്‍ ഉണ്ടാക്കിയിരിക്കുന്നതാണെന്ന് പറഞ്ഞ് ഡീറ്റൈല്‍ഡ് എന്‍ക്വയറി വേണമെന്നു പറഞ്ഞ് കൊണ്ട് ബിജുതന്നെ( പരാതി) കൊടുക്കുന്നതാണ് നല്ലതെന്നാണ് എനിക്കു തോന്നുന്നത്. അല്ലെങ്കില്‍ തിരുവനന്തപുരത്ത് വിജിലന്‍സ് കോര്‍ട്ടില്‍ ഏതെങ്കിലും വക്കീലന്മാരോടു ചോദിച്ചാല്‍ അറിയാം. നമ്മളിതൊക്കെ നിര്‍ത്തിയിട്ട് എത്രയോ വര്‍ഷങ്ങളായി.
ബിജു രമേശ്: നാളെ വൈകിട്ടോ മറ്റന്നാള്‍ രാവിലെയോ രാംകുമാര്സാറുമായി ഇരിക്കാമെന്നു പറഞ്ഞിരുന്നു. നാളെ അവധിയാണല്ലോ. രാംകുമാര്സാറ് മൂന്നാറിന് പോയിട്ട് വരുമോ എന്നറിയില്ല.
പിള്ള: ഞാന്‍ വേണമെങ്കില്‍ വിളിച്ചു പറയാം. നമ്മുടെ സ്വന്തം ആളാ. ഇതു മാത്രമല്ല, ഉമ്മന്‍ ചാണ്ടിയുടെ അടുത്തു വേറെം ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. രണ്ടുകോടി രൂപ ഈ വൈറ്റ് സിമന്റുകാരില്നിന്നു വാങ്ങിച്ചു.
ബിജു രമേശ്: സര് ഈ ബേക്കറിക്കാരുടെ കൈയില്‍നിന്നു വാങ്ങിച്ചു രണ്ടു കോടി രൂപ. ബേക്കറി അസോസിയേഷന് കാരില്‍നിന്ന് അവരുടെ ടാക്സ് കൂട്ടുമെന്നു പറഞ്ഞ് വാങ്ങിച്ചു.
പിള്ള: സ്വര്ണ്ണക്കടക്കാരില്നിന്നു 19 കോടി രൂപയാണ് മലബാര്‍ ഗോള്ഡ്കാരന് വാങ്ങിച്ചുകൊടുത്തത്. 19 കോടി. ഇലക്ഷന് കാലത്ത്. പിന്നെ ഇയാള്‍, ഇവര്‍ നെല്ല് കുട്ടനാട്ടില്‍നിന്നും പാലക്കാട്ടുനിന്നും ശേഖരിച്ച് കുത്തി അരിയാക്കി ഈ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനു കൊടുത്തല്ലോ. അതിന്റെ ബില്ല് മാറിക്കൊടുക്കില്ല, പേയ്മെന്റ് കൊടുക്കുകേല. ഇവര്‍ക്ക് അനേക കോടി രൂപ അതില്‍ പെട്ടുപോയി,10-40- 50 കോടി രൂപവരും. അവസാനം അതുകൊണ്ടുക്കൊടുത്തു, 50 ലക്ഷം കൊടുത്തപ്പോള്‍ ഒക്കുകേല എന്നു പറഞ്ഞു. പിന്നെ ഒരു കോടി. ഒക്കുകേലെന്നു പറഞ്ഞു. പിന്നെ രണ്ടു കോടി. അതുകൊടുക്കാന്‍ പോയവര്‍ എന്നെ വന്നു കൊട്ടാരക്കരവഴി കണ്ടേച്ചാ അങ്ങോട്ടു പോയത്. നമ്മുടെ ഒരാള്‍ അതിനകത്തുണ്ട്. ഇയാളെപ്പോലെ ഇത്രേം കുഴപ്പം കാണിച്ച ഒരാളില്ല. അതുകൊണ്ട് ശക്തമായിട്ട്… വെള്ളാപ്പള്ളി എന്താ ഒരുമാതിരി കൊഴാകൊഴാ എന്നു വര്‍ത്തമാനം പറയുന്നത്.
ബിജു രമേശ്: വെള്ളാപ്പള്ളിക്ക് മാണിസാറുമായി അടുപ്പമുണ്ട്. അതുവെച്ചിട്ടാണു എന്നാണ്
പിള്ള: ആണോ.. പക്ഷേ ഇന്നലെ അയാള്‍ അങ്ങനെ പറഞ്ഞത് മോശമായിപ്പോയി.
ബിജു രമേശ്: അല്ലെങ്കില്‍ പ്രതികരിക്കരുതായിരുന്നു.ഞാന്‍ അതു കേട്ടു. എനിക്കുവല്ലാണ്ട് വിഷമം തോന്നി. ഞാന്‍ പക്ഷേ ഒന്നും പറഞ്ഞില്ല. ഞാന്‍ പിന്നെ ഒന്നും പറയാത്ത്, ഞാന്‍ സത്യമേ പറയുള്ളു. ബിജുവിനറിയാമല്ലോ. ഞാന്‍ സത്യമേ പറയുള്ളു, സത്യമേ ചെയ്യുള്ളു. ആരില്‍നിന്നും ഒരു പൈസ പോലും പിരിക്കാത്തയാളാ ഞാന്‍. ഒരാളോടു ഞാന്‍ ഒരു പൈസയും ചോദിക്കാത്തയാണ്. ഇപ്പോള്‍തന്നെ ഞാന്‍ ഒരു സമ്മേളനം നടത്തി. പത്തു പന്ത്രണ്ടുലക്ഷം ഞാന്‍ വീട്ടില്‍നിന്നെടുത്തു ചെലവഴിക്കുകയായിരുന്നു. ഞാനിതുവരെ ഒരു പൈസയും ആരോടും പിരിച്ചിട്ടില്ല. 22-ാവയസ്സില്‍ ആക്ടീവ് രാഷ്ട്രീയത്തില്‍ വന്നിട്ട് ഞാന്‍ ആരോടും കാശു പിരിച്ചിട്ടില്ല, ഒരു കൈക്കൂലി വാങ്ങിച്ചിട്ടില്ല.
ബിജു രമേശ്: ഒരുപാടു സ്വന്തം സ്ഥലം വിറ്റാണ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന് എനിക്കറിയാം.
പിള്ള: ഒരുപാട് എന്നു പറഞ്ഞാല്‍ എന്റെ സ്ഥലത്തിന്റെ 15 ശതമാനമേ ഇനി ബാക്കിയുള്ളു. ബാക്കി 85 ശതതമാനം ഞാന്‍ വിറ്റു. അങ്ങനെ രാഷ്ട്രീയം നടത്തുന്നവനാ. അതുകൊണ്ട് എനിക്ക് ആരുടെ മുന്നിലും പേടിക്കേണ്ട ആവശ്യമില്ല. പിന്നെ അച്യുതാനന്ദന് 200 ചാക്കു കാണാതെ പോയെന്ന് പറഞ്ഞ് എനിക്കെതിരേ കേസെടുത്തു. 200 ചാക്ക്. ഒരു കോണ്‍ട്രാക്ടര്‍ക്ക് കൊടുത്ത 200 ചാക്ക് തിരികെ കിട്ടിയില്ലെന്ന്. അതിന് അയാളുടെ കൈയില്‍നിന്ന് 200 ചാക്കിന് രണ്ടു രൂപവെച്ച് ഇടാക്കണം. അതായിരുന്നു വ്യവസ്ഥ. അതീടാക്കിയിട്ടുണ്ട്. അതില്‍ ചാക്കു പോയതിനു മന്ത്രിക്കെന്താ കാര്യം.
ബിജു രമേശ്: ഒരു കാര്യവുമില്ല. വെറുതേ നമ്മുടെ പേരു കളയിക്കാന്‍ വേണ്ടി.
പിള്ള: അതെ. അതിനു ദൈവമായിട്ട് എവിടെയോ ഒരു ശിക്ഷ വെച്ചിട്ടിണ്ട്. ഇവനു കൊടുക്കുന്നതുപോലെയൊരു ശിക്ഷ. അതേ…. അതുകൊണ്ടത് വിട്ടുകളയരുത് ഇറങ്ങിത്തിരിച്ച സ്ഥിതിക്ക്.
ബിജു രമേശ്: ഇല്ല. തീര്‍ച്ചയായിട്ടും. വിടില്ല.
കാരണം അതൊരു ഇന്റഗ്രിറ്റിയുടെ പ്രശ്നമാണ്……കുഴപ്പമില്ല കേട്ടോ.
ബിജു രമേശ്: സാറിന്റെ എല്ലാ അനുഗ്രഹവും വേണം സപ്പോര്‍ട്ടും വേണം.
പിള്ള: അതുണ്ട്. അതായത്. പിന്നെ. നിങ്ങളുടെ അച്ഛന് എന്റെ അടുത്തൊരാളായിരുന്നു. പിരിവിനൊന്നും പോയിട്ടില്ല. എന്നാലും എനിക്ക് വളരെ ഇഷ്ടമുള്ള ഒരാളായിരുന്നു. പിന്നെ പുള്ളിയെ ഞാന്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ സഹായിച്ചിട്ടൊക്കെയുണ്ട്.
ബിജു രമേശ്: ഞങ്ങളുപണ്ടൊരുമിച്ചായിരുന്നു, ഗണേശന്റെ കൂടെ ട്യൂഷനൊക്കെ, സ്റ്റാറ്റിസ്റ്റിക്സിന്റെ ട്യൂഷനൊക്കെ…
അവര്‍ പറഞ്ഞുഅവന്റെ കൂടെ പഠിച്ചയാളാണെന്ന്. അന്നേരമാണ് ഞാന്‍…നിങ്ങടെ അച്ഛന്റെയേ… ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ വന്ന് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം ഞാന്‍ ചെയ്തുകൊടുത്തിട്ടുണ്ട്. അതൊന്നും ഒരു ചായ പോലും കുടിച്ചിട്ടില്ല, പിന്നെ ചോദിച്ചിട്ടുമില്ല. ഒരിക്കലും. പിന്നെ കരുണാകരന് ആ വീട്ടില്‍ താമസിക്കുന്നുണ്ടാരുന്നല്ലോ. ആദ്യം ഈ പ്രതിപക്ഷ നേതാവായിരിക്കുമ്പോള് പുറത്തുനിന്ന കാലത്ത്, നിങ്ങടെ വീട്ടിലായിരുന്നല്ലോ താമസിച്ചിരുന്നത്.
ബിജു രമേശ്: രാജന് കേസു കഴിഞ്ഞിട്ട്.
പിള്ള: അന്ന് ഞാനൊക്കെ അവിടെ വരുമ്പോള്‍ അച്ഛനെ കാണുമായിരുന്നു എപ്പൊഴും. വര്‍ഷങ്ങള്‍ക്കു മുമ്പല്ലെ. ഏതായാലും നേരേ പോ. ഞാനിന്ന് മറ്റെയാളെ വിളിച്ചു പറയാം.
ബിജു രമേശ്: ഒ കെ.
പിള്ള: ശരി. എന്നാലാട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: