തിരുവനന്തപുരം: ബാര്‍ കോഴയുമായി ബന്ധപ്പെട്ട് കെ.എം. മാണിക്കെതിരെ ആര്. ബാലകൃഷ്ണപിള്ള തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആര്. ബാലകൃഷ്ണപിള്ളയുടെ അഭിപ്രായപ്രകടനത്തെക്കുറിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം
.ബാര്‍ കോഴ വിവാദമുണ്ടായശേഷം പിള്ളയെ നേരില്‍ കണ്ടിട്ടില്ല. പിള്ളയെ ആകെ കണ്ടത് പെരുന്നയിലെ എന്‍എസ്എസ് സമ്മേളനവേദിയിലാണ്. അന്നും ഒന്നും സംസാരിച്ചിട്ടില്ല. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആരു ശ്രമിച്ചാലും നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട് സര്‍ക്കാറിന്. അതിന്റെ തെളിവാണ് ഉപതെരഞ്ഞെടുപ്പുകളില്‍ നേടിയ വിജയം. എന്തൊക്കെ ആക്ഷേപങ്ങളും ആരോപണങ്ങളും ഉണ്ടായാലും ജനപിന്തുണ മാത്രം മതി സര്‍ക്കാറിന് മുന്നോട്ട് പോകാനെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: