തിരുവനന്തപുരം: ആദിവാസികളുടെ കൈവശഭൂമിക്ക് പട്ടയം നല്‍കുക, ഭൂരഹിത ആദിവാസികള്‍ക്ക് കൃഷിഭൂമി വിതരണം ചെയ്യുക, അന്താരാഷ്ട്ര വനവല്‍ക്കരണ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 21ന് ഗോത്രവര്‍ഗ്ഗ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ഉദ്ഘാടനം ചെയ്യും.
പട്ടയമില്ലാത്തതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസം ചികിത്സ, വിവാഹം, മറ്റ് അടിയന്തിര, സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ബാങ്ക് ലോണ്‍ നേടുന്നതിന് സാധിക്കുന്നില്ല. കൈവശഭൂമിക്ക് മതിയായ രേഖകള്‍ ഇല്ലാത്തതിനാലാണ് ആദിവാസികളുടെ ഭൂമി അന്യാധീനപ്പെടാനും കയ്യേറ്റം വ്യാപകമാകാനും കാരണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഗോത്രവര്‍ഗ്ഗ ഭൂസംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ കെ.കെ. ഗംഗാധരന്, പി.എസ്. രവി, സുരേഷ്കുമാര്‍, നാരായണന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: