തിരുവനന്തപുരം : ടൂറിസം രംഗത്തെ കൂടുതല്‍ ജനകീയമാക്കാന്‍ ഇടത്തരം നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, ടൂറിസം കേന്ദ്രങ്ങളില്‍ ഹോംസ്റ്റേ, വില്ലകള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് മുതല്‍ മുടക്കാന്‍ കഴിയുന്ന നിക്ഷേപകരെ ലക്ഷ്യമിട്ടാണ് നിക്ഷേപക സംഗമം. ഏപ്രില്‍ 1 മുതല്‍ 2016 ഏപ്രില്‍ 1 വരെ ഒരു വര്‍ഷം വിസിറ്റ് കേരള 2015 പ്രചാരണ പരിപാടിക്ക് രൂപം കൊടുക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കലമുതല്‍ കായികം വരെയുള്ള വിവിധ പരിപാടികളുടെ നിരയുമായി കേരളത്തിലെ ലക്ഷ്യസ്ഥാനങ്ങളെ ഉയര്‍ത്തി കാട്ടുന്നതിനാണ് വിസിറ്റ് കേരള പ്രചാരണ പരിപാടിക്ക് രൂപം നല്‍കുന്നത്.വിനോദ സഞ്ചാരികള്‍ക്ക് വിമാന യാത്രക്കൂലിയില്‍ പ്രത്യേക പാക്കേജുകള്‍ അനുവദിക്കുന്നതിനായി ചര്‍ച്ച നടത്തും.
കെറ്റിഡിസിയും സ്വകാര്യ ഹോട്ടലുകളും സംയുക്തമായി ഗിഫ്റ്റ് വൗച്ചറുകള്‍ ഏര്‍പ്പെടുത്തും. തലസ്ഥാനത്ത് ഹോപ്പ്-ഓണ്‍-പോപ്പ് ഓഫ് ബസ് അവതരിപ്പിക്കും. സംസ്ഥാന പുതിയ സുവനീറുകള്‍ ബ്രാന്‍ഡ് ചെയ്ത് വിനോദ സഞ്ചാരികള്ക്കെത്തിക്കും.
ടൂറിസം സെക്രട്ടറി കമലവര്‍ദ്ധന്‍ റാവു, ടൂറിസം ഡയറക്ടര്‍ ഷേക് പരീത്, അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) അനുപമ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: