ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ശാസ്ത്രീയ അറിവുകളെപ്പറ്റിയുള്ള ജനുവരി എട്ടിലെ മാതൃഭൂമിയുടെ മുഖപ്രസംഗം ഒരു പത്രത്തിന്റെ അസഹിഷ്ണുതയെയാണ് വെളിപ്പെടുത്തുന്നത്. സത്യവും സമത്വവും സ്വാതന്ത്ര്യവും ഉദ്ഘോഷിക്കുന്ന, സ്വാതന്ത്ര്യസമരത്തിന്റെ അവകാശികളെന്ന് മേനിനടിക്കുന്ന, യഥാര്‍ത്ഥ പത്രം എന്ന് അവകാശപ്പെടുന്ന ഒരു പത്രത്തിന്റെ ദയനീയത എന്നല്ലാതെ എന്തുപറയാന്‍. പ്രാചീന ഭാരതീയ ശാസ്ത്രീയ അറിവുകളെപ്പറ്റിയാണ് ഒരു ഭാഗം എന്നതാണ് മാതൃഭൂമിയുടെ ഉറഞ്ഞുതുള്ളലിന്റെ കാരണം.
മോദി സര്‍ക്കാര്‍ വന്നപ്പോള്‍ മുതല്‍ ഭാരതം എക്കാലത്തേയും മുന്‍നിരക്കാരായിരുന്നു എന്നും ശാസ്ത്രമെല്ലാം നമ്മള് കണ്ടുപിടിച്ചതാണെന്ന് ഊറ്റംകൊള്ളുന്നു എന്നും പ്രത്യേകിച്ച് പുഷ്പകവിമാനം ഗ്രഹാന്തര യാത്ര ഇവയൊക്കെ തട്ടിപ്പായിരുന്നിട്ടും അടിച്ചേല്‍പ്പിക്കുന്നു എന്നുമാണ് മുഖപ്രസംഗത്തിന്റെ ചുരുക്കം.
പരീക്ഷിച്ചും കണ്ടും ബോധ്യപ്പെടാത്തതൊന്നും ശാസ്ത്രമായി അംഗീകരിക്കാനാവില്ലെന്ന് മാതൃഭൂമി. എന്നിട്ട് കുറേ ചോദ്യങ്ങള്‍. ഇത്രയൊക്കെ പുരോഗമിച്ചിരുന്നു എങ്കില്‍ എന്തുകൊണ്ട് ഇന്നും അവികസിതമായിരിക്കുന്നു? അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിവിവേചനവും ഇപ്പോഴും നിലനില്‍ക്കുന്നില്ലേ? ഇപ്പറഞ്ഞ മഹാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത പാശ്ചാത്യ രാജ്യങ്ങള്‍ ആര്‍ജ്ജിച്ചിട്ടുള്ള ശാസ്ത്രനേട്ടങ്ങള്‍ നമുക്ക് നേടാനാവാത്തതെന്തുകൊണ്ട്? താളിയോലകളിലെയും തുകല്‍ ചുരുളുകളിലെയും സങ്കല്‍പ്പങ്ങള്‍ ചിരന്തന സത്യങ്ങളാണെന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമാണ്. നമ്മെക്കാള്‍ കേമരായി ആരുമില്ലെന്ന മേനിപറച്ചില്‍ ആപല്‍ക്കരമാണ്.
”നിര്‍ത്തുകീ തറവാടിത്ത ഘോഷണം” എന്നു പറഞ്ഞാണ് മുഖപ്രസംഗം അവസാനിപ്പിക്കുന്നത്.
ഇവിടെ മാതൃഭൂമിക്കു പറയാനറക്കുന്ന ചില സത്യങ്ങള്‍ തുറന്നുപറയണം. ജാതിവിവേചനം അന്ധവിശ്വാസം-ശാസ്ത്രത്തിലെ അശാസ്ത്രീയത എന്നിവക്ക് താഴെക്കാണുന്ന വിവരണങ്ങള്‍ക്ക് മാതൃഭൂമി എന്തു മറുപടി പറയും? പറയാന്‍ ധൈര്യമില്ല!
ഒന്ന്-ലത്തീന്‍ കത്തോലിക്കര്‍ സിറിയന്‍ കത്തോലിക്കരുടെ പളളിയില്‍ ആരാധന നടത്തുന്നില്ല. രണ്ടുകൂട്ടരും മാര്‍തോമാ വിഭാഗത്തിന്റെ പള്ളിയില്‍ കയറുന്നില്ല. ഇവര്‍ മൂവരും പെന്തക്കോസ്തു വിഭാഗത്തിന്റെ ആരാധനയില്‍ പങ്കെടുക്കുന്നില്ല. ഏകദൈവ വിശ്വാസമാണ്. വിഗ്രഹാരാധനയില്ല. എന്നെല്ലാം പറയുന്ന ഇവര്‍ ആരാധിക്കുന്ന പുണ്യവാളന്മാരെ മുട്ടിയിട്ടു നടക്കാന്‍ വയ്യ. വാഴ്ത്തപ്പെടുന്നവരുടെ എണ്ണം അനുദിനം കൂടുന്നു. ഇവരുടെയെല്ലാം ഭൗതികാവശിഷ്ടം സൂക്ഷിക്കുന്ന സ്ഥലങ്ങളും ശരീരമാലിന്യം സൂക്ഷിക്കുന്ന സ്ഥലങ്ങളും (പല്ല്-മുടി, വസ്ത്രം) തീര്‍ത്ഥാടന കേന്ദ്രങ്ങളാകുന്നു. ഇവയെല്ലാം മാതൃഭൂമി വിചാരിക്കുന്നത്ര ശാസ്ത്രപുരോഗതി നേടിയ രാജ്യങ്ങളിലാണല്ലോ? എന്നാല്‍ ഇങ്ങനെ ഒന്ന് ഹിന്ദുക്കളിലുണ്ടോ?
സഹസ്രനാമം-ശാസ്ത്രീയസംഗീതം- യോഗ എല്ലാം ക്രിസ്ത്യന്‍ പാതിരിമാര്‍ ഏറ്റെടുത്തിരിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ സാക്ഷ്യം പറച്ചിലും രോഗചികിത്സയും നടക്കുന്നു. പള്ളികളിലെല്ലാം പോലീസ് കാവലാണ്. ശാസ്ത്രം പുരോഗമിച്ചിട്ടെന്തേ?
രണ്ടാമത്-ഷിയാകളും സുന്നികളും ആഗോളവ്യാപകമായി പരസ്പരം കൊന്നൊടുക്കുന്നു. മുഹമ്മദ് നബിയുടെ മകനോ മരുമകള്‍ക്കോ കേമത്വം എന്നതാണ് കുടുംബ വഴക്ക്. നിരവധി വര്‍ഷങ്ങളായി ആഭ്യന്തരയുദ്ധവും ഭീകരവാദവും ശക്തിപ്രാപിച്ചതും ഈ വിദേശരാജ്യങ്ങളിലാണല്ലോ?
ഷിയാ വിഭാഗം സുന്നിയുടെ മോസ്ക്കില്‍ നിസ്കരിക്കില്ല. ഇരുവരും അഹമ്മദീയരുടെ വിഭാഗമോസ്ക്കില് പ്രവേശിക്കില്ല. മൂവരും സുന്നി വിഭാഗപള്ളിയില് പോകുന്നില്ല. നാലുപേരും മുജാഹിദീന്‍ വിഭാഗത്തിന്റെ ആരാധനക്കില്ല.
സൂഫി വിഭാഗത്തിലും ചേരുന്നില്ല. വിഗ്രഹാരാധന മോശം ബഹുദൈവ വിശ്വാസം ങ്ഹേ! ഇവരാണ് പല്ലും മുടിയും അന്ധവിശ്വാസവുമായി ശാസ്ത്രം പ്രചരിപ്പിക്കുന്നതെന്നാണോ മാതൃഭൂമി ഉദ്ദേശിക്കുന്നത്? മന്ത്രവാദംകൊണ്ട് ഏറ്റവും കൂടുതല്‍ പീഡനം ഇവിടെയല്ലേ നടക്കുന്നത്? സ്ത്രീകള്‍ മൂടിപ്പൊതിഞ്ഞു നടക്കണമെന്നും കണ്ണുപോലും കാണിക്കരുതെന്നും പറയുന്നത് എത്രയോ പ്രാചീനമാണ് മാതൃഭൂമി ഇതൊക്കെ കണ്ണടക്കുന്നതിലെ രാഷ്ട്രീയം മനസ്സിലാക്കാം. എന്നാല്‍ സനാതന ധര്മത്തില് രണ്ട് ഇതിഹാസങ്ങള്‍, 18 പുരാണങ്ങള്‍, നാല് വേദങ്ങള്‍, ഉപനിഷത്തുകള്‍, സംഹിതകള്‍, മുപ്പത്തിമുക്കോടി ദേവീദേവന്മാര്, എണ്ണമറ്റ ജാതികള്‍, ഉപജാതികള്‍, പക്ഷേ എല്ലാവരും ഒരേ ആരാധനാലയത്തില്‍ പോകുന്നു. ഓരോരുത്തരുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ത ദേവതകളെ പൂജിക്കുമ്പോഴും ”ലോകാ സമസ്താ സുഖിനോ ഭവന്തു” എന്നുപ്രാര്‍ത്ഥിക്കുന്നു.
ഇവയൊന്നും 20-ാം നൂറ്റാണ്ടവസാനിച്ച് 21-ല്‍ യാത്ര തുടര്‍ന്നിട്ടും പരീക്ഷിച്ചും നിരീക്ഷിച്ചും ഒരു ലബോറട്ടറിയിലും കാണിച്ചുകൊടുത്തിട്ടില്ല. പക്ഷേ എല്ലാവരും കാലാതീതമായും വര്ണനാതീതമായും പിന്തുടരുന്നു. ലോകം ഇങ്ങോട്ടുപഠിക്കാന് വരുന്നു.
മാതൃഭൂമി പറയുന്നതനുസരിച്ച് സുശ്രുതന് ഓപ്പറേഷന് നടത്തിയത് അവിശ്വസനീയം. ആയുര്‍വേദം തട്ടിപ്പ്! കാരണം ആ ചികിത്സാരീതി ശാസ്ത്രലോകം പഠിക്കാന്‍ ആരംഭിച്ചിട്ടേയുള്ളൂ. ഭരദ്വാജന്റെ വൈമാനിക ശാസ്ത്രം തട്ടിപ്പ്! പരാശരന്റെ കാര്‍ഷികശാസ്ത്രം പുത്തൂര്‍ വയലില്‍ എം.എസ്.സ്വാമിനാഥന്റെ പരീക്ഷണത്തിലാണ്. പതഞ്ജലിയുടെ യോഗസൂത്രം ലോകം ഏറ്റെടുത്തുതുടങ്ങി. കണാദന്റെ ആറ്റം ശാസ്ത്രം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. 4500 വര്‍ഷം മുന്‍പുള്ള കാലാവസ്ഥാ പഠനത്തില്‍നിന്നും മാറ്റം വന്നിട്ടില്ല. ഭൂമിക്കടിയിലെ ജലം (കിണര്‍ )കണ്ടുപിടിക്കുന്ന ഭാരതീയ പൗരാണിക അറിവിനിന്നും മാറ്റമില്ല.
മാതൃഭൂമി വിചാരിക്കുന്നത്ര ശാസ്ത്രവും സൂത്രവും പഠിച്ചവര്‍ക്കൊന്നും മനസ്സമാധാനമില്ല. ലോകം കണ്ടുപിടുത്തങ്ങളില്‍ മുഴുകുമ്പോഴും ദുരന്തങ്ങള്‍ കൂടുന്നു. ഇവക്കെല്ലാം മറുപടി നമ്മുടെ വേദവേദാന്ത ഇതിഹാസ പുരാണങ്ങളിലുണ്ടല്ലോ? ഇവയൊന്നും പഠിക്കില്ലെന്ന് ശഠിക്കുന്നവരുടെ വക്താവായി മാതൃഭൂമി മാറുന്നത് അഹങ്കാരം കൊണ്ടാണ്.
പ്രാകൃതയുഗത്തിലും ഇത്തരം മേനിപറച്ചിലുകാരുണ്ടായിരുന്നതുകൊണ്ടാണ് വിദേശികള്‍ അവരുടെ സഹായത്തോടെ ഭാരതത്തെ കീഴ്പ്പെടുത്തി 1500 വര്‍ഷത്തോളം കൈവശം വച്ചിട്ടും രക്തത്തില്‍ അവശേഷിച്ച ബീജശക്തിയാണ് ഭാരതം എഴുന്നേറ്റുവരുന്നതിന് കാരണമെന്ന തിരിച്ചറിവ് പുതുതലമുറക്കുണ്ടാകട്ടെ.
ശാസ്ത്രത്തിന്റെ നേട്ടം പറയാതെ വയ്യ. രണ്ടാം ലോകമഹായുദ്ധാനന്തരമുണ്ടായ പെന്സുലിന് തെറാപ്പി, 10 വര്‍ഷം കഴിഞ്ഞ് ഇന്ജക്ഷന് തെറാപ്പി, വീണ്ടും 10 വര്‍ഷം കഴിഞ്ഞ് ഹോര്‍മോണ്‍ തെറാപ്പി, വീണ്ടും 10 വര്‍ഷം കഴിഞ്ഞ് വണ്ടര്‍ ഡ്രഗ് തെറാപ്പി പിന്നീട് ഇന്‍സ്ട്രമെന്റേഷന്‍ തെറാപ്പി വീണ്ടും സ്കാനിംഗ് അള്‍ട്രാ സൗണ്ട്, ആന്‍ജിയോഗ്രാം-അവസാനം റിമൂവല്‍ തെറാപ്പി പലര്‍ക്കും ഗര്‍ഭപാത്രമില്ല, കിഡ്നിയില്ല, കണ്ണില്ല, പലതുമില്ല-ഇതാണോ ശാസ്ത്രം? ദശരഥ മരണത്തില്‍ ശരീരം എണ്ണത്തോണിയിലിട്ടുവക്കാനാണ് പറഞ്ഞത്. നമ്മള് എണ്ണത്തോണിക്കുപകരം കണ്ടുപടിച്ചതോ?
ഘോരാരണ്യകാണ്ഡത്തില് ”പക്ഷിദ്വന്ദങ്ങളങ്ങര്ദ്ധ്വദേശേ, പറന്നാരതിന് പക്ഷങ്ങളില്നിന്നൂര്ന്നു വീണു ജലകണം. അതുകണ്ടിട്ട് കപിവരര്‍ വെള്ളമുള്ള ദിക്കു മനസ്സിലാക്കി കൂരിരുട്ടില്‍ അപകടമുണ്ടാകാതിരിക്കാന്‍ പരസ്പരം കൈകോര്‍ത്തു പിടിച്ചിറങ്ങി എന്നാണ് രാമായണം. ഇതൊക്കെ അന്ധവിശ്വാസം! സന്താനകരണി, വിശല്യകരണി, മൃതസഞ്ജീവനി തുടങ്ങിയവയെല്ലാം അന്ധവിശ്വാസം! കാരണം അവ പരാമര്‍ശിക്കുന്നത് ഇതിഹാസകഥയിലാണ്. കാവിവല്‍ക്കരണം പോലും!
പ്രതികരിക്കാൻ ഇവിടെ എഴുതുക: