തിരുവനന്തപുരം: ആര്.ബാലകൃഷ്ണപിള്ളയും ചീഫ് വിപ്പ് പി.സി.ജോര്‍ജും ബാര്‍ അസോസിയേഷന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശുമായി ഫോണില്‍ സംസാരിച്ചതിന്റെ ശബ്ദരേഖ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു. ശബ്ദരേഖ ബിജു വിജിലന്‍സിന് കൈമാറി.
സംഭാഷണത്തില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ബാലകൃഷ്ണപിള്ളയും ഉന്നയിക്കുന്നത്. നികുതി കൂട്ടാതിരിക്കാന്‍ സ്വര്‍ണ വ്യാപാരികളില്‍ നിന്നും 19 കോടിയും അരി മില്ലുകാരുടെ കൈയില്‍ നിന്നും രണ്ടു കോടിയും വാങ്ങിയെന്നാണ് പിള്ള ബിജുവിനോട് പറയുന്നത്. ഇക്കാര്യം താന്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നുവെന്നും പിള്ള വ്യക്തമാക്കുന്നുണ്ട്.
മാണിക്കെതിരേയുള്ള നിയമപോരാട്ടത്തില്‍ പിന്നോട്ട് പോകരുതെന്നും എല്ലാ പിന്തുണയും ഉണ്ടാവുമെന്നും പിള്ള വാഗ്ദാനം ചെയ്യുന്നുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്നും വിജിലന്‍സിന്റെ ക്യൂക് വേരിഫിക്കേഷന് പ്രഹസനമാണെന്നും പിള്ള പറയുന്നുണ്ട്.
നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ട് പി.സി.ജോര്‍ജ് ബിജു രമേശിനെ വിളിച്ചതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ സംഭാഷണത്തില്‍ കൂടുതലായൊന്നും വെളിപ്പെടുത്തുന്നില്ല. നേരില്‍ കാണുമ്പോള്‍ സംസാരിക്കാമെന്നാണ് ജോര്‍ജ് ബിജുവിനോട് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: