ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ശശി തരൂര്‍ എംപിക്ക് നോട്ടീസ് നല്കി. കേസ് അന്വേഷിക്കുന്ന ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്നും നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്. എത്രയും വേഗം ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഇന്ന് ദല്‍ഹിയിലില്ലെന്നും രണ്ടു ദിവസത്തിനകം ഹാജരാകാമെന്നും തരൂര്‍ വ്യക്തമാക്കി.
സുനന്ദയുടെ മരണം കൊലപാതകമാണെന്ന് ദല്‍ഹി പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇതിനു ശേഷമാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയത്. ശശി തൂരിന്റെയും സുനന്ദ പുഷ്ക്കറുടേയും സഹായികളേയും സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. സുനന്ദയുടെ കുടുംബാംഗങ്ങളേയും പോലീസ് ചെയ്തു.
സുനന്ദ പുഷ്ക്കറും ശശി തരൂരും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി ശശി തരൂരിന്റെ സഹായി നാരായണ്‍ സിംഗ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഐപിഎല്‍ വാതുവയ്പുമായി ബന്ധപ്പെട്ട് സുനന്ദ ചില വെളിപ്പെടുത്തലുകള്‍ നടത്താനിരിക്കെയാണ് മരണം സംഭവിച്ചതെന്നും നാരായണ്‍ സിംഗിന്റെ മൊഴിയിലുണ്ടായിരുന്നു.
മറ്റുള്ളവരുടെ മൊഴികള്‍ രേഖപ്പെടുത്തിയ ശേഷം ശശി തരൂരിന്റെ ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടായേക്കുമെന്ന സൂചന ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി നല്‍കിയിരുന്നു. സുനന്ദയുടെ ആന്തരാവയവങ്ങളുടെ സാമ്പിളുകള്‍ ലണ്ടനിലെ ലാബിലയച്ച് പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചിരുന്നു.
സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇത് കുത്തിവച്ചതാണൊ വായില്‍ കൂടി നല്‍കിയതാണൊ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. 2014 ജനുവരിയിലാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിക്കുള്ളില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: