ന്യൂദല്‍ഹി: ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു. ഏതു പാര്‍ട്ടിയില്‍ നിന്ന് പണം വാങ്ങിയാലും വോട്ട് ആം ആദ്മിക്കു തന്നെ ചെയ്യണമെന്നായിരുന്നു കേജ്രിവാളിന്റെ പ്രസ്താവന.
മറ്റു പാര്‍ട്ടികളേയും വോട്ടര്‍മാരേയും അപമാനിക്കുന്നതാണ് കേജരിവാളിന്റ പ്രസ്താവനയെന്നും പരാതി നല്കുന്നതു സംബന്ധിച്ച് നിയമ വിദഗ്ദരുമായി ചര്‍ച്ച നടത്തുമെന്നും കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന് പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി നല്കിയ പരാതിയെ തുടര്‍ന്ന് പെരുമാറ്റ ചട്ട ലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് കേജരിവാളിന് നോട്ടീസ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: