ന്യൂദല്‍ഹി: ദല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞും അതി ശൈത്യവും തുടരുന്നു. ഇതേ തുടര്‍ന്ന് ട്രെയിന്‍ വ്യോമ ഗതാഗതങ്ങള്‍ താറുമാറായി.
50 മീറ്ററിലധികം ദൂരത്തിലുള്ള വസ്തുക്കള്‍ കാണാന്‍ സാധിക്കാത്ത രീതിയിലാണ് മൂടല്‍ മഞ്ഞ് തുടരുന്നത്. തിങ്കളാഴ്ച രാവിലെ 10.2 ഡിഗ്രി സെല്‍ഷ്യസാണ് ദല്‍ഹിയിലെ താപനില.
46 വിമാനങ്ങള്‍ വൈകുമെന്നും 24 ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. 60 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. 12 ട്രെയിനുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: