കൊടുങ്ങല്ലൂര്‍: തമസകന്ന ജിവിതവുമായി ഹിന്ദു വിശ്വാസത്തിന്റെ പുതുവെളിച്ചവുമായി ഹംഗറിക്കാരന്‍ തമസ് കൂപായ് കുരുംബ സന്നിധിയിലെത്തി. ഇന്നലെയാണ് കൊടുങ്ങല്ലൂര്‍ ദേവി ക്ഷേത്രത്തില്‍ ഹിന്ദുമതം സ്വീകരിച്ച ശേഷം തപോവന്ഗിരിയായി എത്തിയത്.
മൂന്നുവര്‍ഷത്തോളം ഭാരതത്തില്‍ യോഗാപരിശീലനവും മറ്റുമായി കഴിയുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോഴാണ് ഹിന്ദുമതം സ്വീകരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ ഹൈന്ദവസംഘടനാ പ്രവര്‍ത്തകര്‍ കോഴിക്കോട് ആര്യസമാജത്തിലെത്തിച്ച് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്. പുതിയപേര് സ്വീകരിച്ചത്.
ക്ഷേത്രദര്‍ശനത്തിനെത്തിയ ഇദ്ദേഹത്തെ വിവിധ ഹൈന്ദവസംഘടനാഭാരവാഹികള് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
വിഎച്ച്പി ഭാരവാഹികളായ പ്രസന്നന് അടികള്‍, സുകുമാരന്‍നായര്‍, രാജേഷ്പ്രഭു, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് വി.ജി. ഹരിദാസ്, സേവാഭാരതി രക്ഷാധികാരി പി. ശശീന്ദര്‍, ക്ഷേത്രോപദേശകസമിതി പ്രസിഡണ്ട് സുന്ദരേശന്മാസ്റ്റര്, ക്ഷേത്രസംരക്ഷണസമിതി പ്രസിഡണ്ട് വെങ്കിടേശ്വരപ്രഭു, ഹിന്ദു ഐക്യവേദി സെക്രട്ടറി കെ.പി. ശശീന്ദ്രന്, ദേവസ്വം അസി.കമ്മീഷണര്‍ വിദ്യാസാഗര്‍, മാനേജര്‍ സുനില്കര്ത്ത എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: