ന്യൂദല്‍ഹി: ദല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ജന്‍ ലോക്പാല്‍ ബില്‍ നടപ്പിലാക്കുമെന്ന് കിരണ്‍ ബേദി. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ബേദി ഇക്കാര്യം പറഞ്ഞത്.
ജന്‍ലോക്പാല്‍ ഉടന്‍ നിയമമാകും. അതിന്റെ നിയമാവലി രൂപീകരിക്കേണ്ട താമസം മാത്രമേ ഉളളൂ. അതിന് പ്രധാനപങ്കു വഹിക്കുക ബിജെപിയാകും. മുന്‍പ് ജന്‍ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ പ്രധാനനിര്‍ദേശങ്ങള്‍ വെച്ചത് അരുണ്‍ ജയ്റ്റ്!ലിയാണെന്ന് ബേദി പറഞ്ഞു
മോദി രാജ്യത്തെ മാറ്റിമറിക്കുന്ന നേതാവാകും എന്നെ ഈ പാര്‍ട്ടിയിലേക്ക് വരാന്‍ പ്രേരിപ്പിച്ച നേതാവാണ് മോദിയെന്നും ബേദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: