ഇരിങ്ങാലക്കുട : അധോലോക നായകന് ഛോട്ടാ രാജന്റെ കൂട്ടാളി ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായി.കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ സിറിള്‍ മാത്യു(46)വിനെയാണ് ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. മധുവും സംഘവും അറസ്റ്റ് ചെയ്തത്.
1990 ല്‍ തൃശൂര്‍ ശക്തന് സ്റ്റാന്‍ഡില്‍ നിന്ന് വാടകക്കെടുത്ത ഓമ്നി കാറിന്റെ െ്രെഡവറെ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്തിനടുത്ത് വച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, തുടര്‍ന്ന് കാറുമായി കടന്നുകളയുകയും ചെയ്ത കേസിന്റെ അന്വേഷണത്തിനിടയിലാണ് സിറിള്‍ പിടിയിലായത്.
കേസിലെ രണ്ടാം പ്രതിയായ ഇയാള്‍ ഇരുപത്തിയഞ്ച് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.ബോംബൈയിലടക്കമുള്ള പത്തോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സിറിളെന്ന് പോലീസ് പറഞ്ഞു.പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്.ഐ എം.ജെ ജിജോ, പോലീസുകാരായ പി.സി സുനില്‍, എന്‍.കെ അനില്‍കുമാര്‍, ടി.എന്‍ സുരേഷ്, അനില്‍, പ്രതാപന്, സുജിത്ത് കുമാര്‍ എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: