ചേര്‍ത്തല: ഘര്‍ വാപസിയിലൂടെ സ്വധര്‍മ്മത്തിലേക്ക് തിരിച്ചുവരുന്ന എല്ലാ ഹിന്ദുക്കളെയും ഉള്‍ക്കൊള്ളാന്‍ ഈഴവ സമുദായം തയ്യാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ഹിന്ദു എക്കണോമിക് ഫോറത്തിന്റെ ചേര്‍ത്തല ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടിതസമുദായങ്ങള്ക്ക് വേണ്ടി നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കി അവരെ സംരക്ഷിച്ചപ്പോള്‍ ദാരിദ്ര്യത്തിലേക്ക് പോയ ഹിന്ദു സമൂഹം പ്രലോഭനങ്ങള്‍ക്ക് അടിപ്പെട്ട് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതരാകുകയായിരുന്നു. പള്ളിയെ തള്ളിപ്പറഞ്ഞാല്‍ പാര്‍ട്ടി അംഗത്വം തരാമെന്ന് പറഞ്ഞ ഇടതുപാര്‍ട്ടികള്‍ ബിഷപ്പിനെ കാണാന്‍ പറ്റിയില്ലെങ്കില്‍ കപ്യാരെയെങ്കിലും കാണാന്‍ അരമനകള്‍ കയറിയിറങ്ങുകയാണ്.
ഭാരതം ഹിന്ദുസ്ഥാന്‍ തന്നെയാണ്. ഹിന്ദുവെന്ന് പറയാനുള്ള അഭിമാന ബോധം ഉണ്ടായെങ്കില്‍ മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹിന്ദുസമുദായത്തെ അംഗീകരിക്കാന്‍ തയ്യാറാകൂ. ഹിന്ദുക്കളുടെ കൂട്ടായ്മയെ തകര്‍ക്കുവാന്‍ കപടമതേതരത്വം പറഞ്ഞു നടക്കുന്നവര്‍ക്ക് ഒരിക്കലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എച്ച്ഇഎഫ് സംസ്ഥാന പ്രസിഡന്റ് എം.ഡി. ഉണ്ണിക്കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: