തിരുവനന്തപുരം : തലസ്ഥാന ജില്ലയില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിലകക്കുറിയൊരുക്കി ‘അനന്തകൃപ’യൊരുങ്ങുന്നു. സേവാഭാരതിയുടെ മെഡിക്കല്‍ കോളേജ് കാര്യാലയത്തിന് സമീപം 15,000 സ്ക്വയര്‍ ഫീറ്റില്‍ നാല് നിലകളോടുകൂടി രൂപകല്പന ചെയ്തിരിക്കുന്ന മന്ദിരം, വിദൂരസ്ഥലങ്ങളില്‍ നിന്നും ചികിത്സയ്ക്കായി ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍, ആര്‍സിസി, എസ്എടി, മെഡിക്കല്‍കോളേജ് എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് താമസസൗകര്യമൊരുക്കാനാണ് വിഭാവനം ചെയ്തിരിക്കുന്നത്.
മന്ദിരത്തില്‍ രക്തബാക്ക്, ഭക്ഷണം, മരുന്നുകള്‍, ആംബുലന്‍സ് എന്നിവ കൂടാതെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമായിരിക്കും. എട്ട് കോടി രൂപയാണ് നിര്‍മ്മാണ ചെലവിനും മറ്റ് സജ്ജീകരണങ്ങള്‍ക്കുമായി പ്രതീക്ഷിക്കുന്നത്. അനന്തകൃപയുടെ ശിലാസ്ഥാപനം 26ന് രാവിലെ 10ന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന് നിര്‍വ്വഹിക്കും.
മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ അധ്യക്ഷത വഹിക്കും. സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. കെ. പ്രസന്നമൂര്‍ത്തി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, കൗണ്‍സിലര്‍ പി. അശോക്കുമാര് എന്നിവര്‍ പങ്കെടുക്കും. അനന്തകൃപ മന്ദിര നിര്‍മ്മാണ സമിതി ചെയര്മാന് രഞ്ജിത് കാര്ത്തികേയന് സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സി. സജിത്കുമാര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: