തിരുവനന്തപുരം: മദ്യനയത്തെച്ചൊല്ലിയുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ പാര്‍ട്ടിയുടെ നാശത്തിന് കാരണമാവുകയാണ് ചെയ്യുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. എന്നാല്‍ ഈ വിഷയത്തില്‍ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള പരിഹാരമാണ് ഉണ്ടായതെന്നും ആന്റണി കെപിസിസി നിര്‍വ്വാഹക സമിതിയോഗത്തില്‍ പറഞ്ഞു.
മദ്യനയത്തെ ചൊല്ലി തര്‍ക്കങ്ങള്‍ ഉടലെടുത്തപ്പോള്‍ തന്നെ രാഷ്ട്രീയ എതിരാളികള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച സ്വപ്നം കണ്ടിരുന്നു.
എന്നാല്‍ തര്‍ക്കം വളരാന്‍ അനുവദിക്കാതെ നേതാക്കളുടെ അവസരോചിതമായ ഇടപെടിലൂടെ വലിയൊരു വിപത്താണ് ഒഴിവായത്. ഇതില്‍ നിന്ന് നേതാക്കള്‍ പാഠം പഠിച്ച് മുന്നോട്ട് പോകണമെന്നും ആന്റണി നിര്‍ദ്ദേശിച്ചു.
അതേസമയം മദ്യനയത്തില്‍ തനിക്കും പാര്‍ട്ടിക്കും ഒരേ നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാകുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും യോഗത്തില്‍ പറഞ്ഞു. മദ്യനയത്തില്‍ ഏകോപനസമിതി തീരുമാനമനുസരിച്ച് മുന്നോട്ട് പോകാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: