തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ തെളിവ് നല്‍കുമെന്ന് ബാര്‍ അസോസിയേഷന് പ്രസിഡന്റ്. കേസില്‍ വിജിലന്‍സിന് മൊഴി നല്കാനെത്തിയപ്പോള് മാധ്യപ്രവര്ത്തകരോടാണ് ബാര്‍ അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി ഇക്കാര്യം അറിയിച്ചത്.
വിജിലന്‍സ് എസ്പിയോട് വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നും ഉണ്ണി അറിയിച്ചു. കെഎം മാണി കോഴി വാങ്ങിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് നല്കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. പ്രസിഡന്റ് വൈസ് പ്രസിഡന്റ് സെക്രട്ടറി എന്നിവരാണ് മൊഴി നല്‍കുക.
മാണിക്കെതിരായ കോഴ ആരോപണത്തില്‍ ഉറച്ച് നില്ക്കുന്നതായി കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. വ്യക്തമാക്കിയിരുന്നു.ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മാണിയോട് മാപ്പ് പറയുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യില്ല. ഉത്തമ പൊതു താത്പര്യത്തോടെയാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്നും ബിജു രമേശ് പറഞ്ഞു.
ആരോപണത്തെ കുറിച്ച് അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ തെളിവ് പരസ്യപ്പെടുത്തില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെളിവുകള്‍ കൈമാറും. വാര്‍ത്താസമ്മേളനം നടത്തി ആരേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ബിജു രമേശ് മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.
കോഴ വിവാദത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ബാര്‍ ഉടമകളെ ഉമ്മന്‍ ചാണ്ടി വെല്ലുവിളിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: