ഹോളിവുഡും ബോളിവുഡും ആകാംക്ഷയോടെ ഉറ്റുനോക്കിയ ചിത്രമാണ് ഐ. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ പ്രേക്ഷകരുടെ ആകാംക്ഷ പതിന്മടങ്ങ് വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ ചിത്രം കണ്ടിറങ്ങിയതോടെ പ്രേക്ഷകര്‍ നിരാശരായി. പ്രണയവും പ്രതികാരവും നിറഞ്ഞ ഒരു ശരാശരി സിനിമ. 150 കോടി രൂപ മുടക്കി, ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കപ്പ് പരീക്ഷണങ്ങളും നടത്തി പ്രേക്ഷകരെ ബോറടിപ്പിക്കാതെ സ്ക്രീനിന് മുന്നില്‍ പിടിച്ചിരുത്തുന്നുവെന്ന് മാത്രം.
ബോഡി ബില്‍ഡറായി രംഗപ്രവേശം ചെയ്യുന്ന നായകന് വിക്രം പിന്നീട് മോഡലാകുന്നു. ഒടുവില്‍ ശത്രുക്കളുടെ ഒരു പരീക്ഷണ മരുന്നിലൂടെ വിരൂപനാകുന്നു. മരിച്ചുവെന്ന് വ്യാജപ്രചരണം…. കാമുകിയെ അങ്കിള്‍ എന്ന് വിളിക്കുന്ന ഫാമിലി ഡോക്ടര്‍ക്ക് കല്യാണം കഴിച്ച് നല്കാന് തീരുമാനിക്കുന്നു. ….. അങ്കിളിന്റെ തനി നിറം മനസിലായ നായകന് കാമുകിയെ തട്ടിക്കൊണ്ട് പോകുന്നു. അവസാനം പ്രകൃതിദത്തമായ മരുന്നുകളിലൂടെയും കാമുകിയുടെ സ്നേഹ പരിചരണത്തിലും നായകന് പഴയ സുന്ദര രൂപനായി തിരികെ വരുന്നു. ഇതാണ് ഐ എന്ന സിനിമ.
വിക്രം അവതരിപ്പിച്ച ലിങ്കേശനും ഭുവനനും ആത്മസമര്‍പ്പണം കൊണ്ട് ധന്യമാകുന്നു. രണ്ടരവര്‍ഷമാണ് വിക്രം ഈ ചിത്രത്തിനു വേണ്ടി മാറ്റിവെച്ചത്. മിസ്ററര് തമിഴ്നാടാവാന്‍ കൊതിക്കുന്ന ശരീരസൗന്ദര്യാരാധകനായ ലിംഗേശനായും വികൃതരൂപിയായി മാറുന്നവനായും വിക്രം രണ്ട് വേഷമാറ്റത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു പാട്ട് സീനില്‍ മൃഗരൂപിയായും വരുന്നുണ്ട്.
ചിത്രത്തിന്റെ മുതല്‍ക്കൂട്ട് എന്ന് പറയാവുന്നത് പി.സി ശ്രീറാമിന്റെ ഫ്രെയിമുകളും ആക്ഷന്‍ രംഗങ്ങളുമാണ്. ചൈനയെ വളരെ മനോഹരമായി ശ്രീറാം തന്റെ ക്യാമറക്കുള്ളിലാക്കിയിരിക്കുന്നു. വിക്രമിന്റെയും നായിക എമി ജാക്സണിന്റെയും അഴകളവുകള്‍ അദ്ദേഹത്തിന്റെ ക്യാമറ ആര്‍ത്തിയോടെ ഒപ്പിയെടുത്തിട്ടുണ്ട്. എ ആര് റഹ്മാന്റെ സംഹീതവും ബോസ്കോ സീസര്‍ ഷോബി ടീമിന്റെ നൃത്തസംവിധാനവും മുത്തുരാജിന്റെ കലാസംവിധാനവും അതുക്ക് മേലെ തന്നെ. മേക്കപ്പ് മാന്‍ ഓസ്മാജാസ്മിന്റെ ഓജസ് രജനി എന്ന ചാന്തുപൊട്ട് കഥാപാത്രവും വളരെ ഗംഭീരം.
മെരിസലായിട്ടെ എന്ന ഗാനവും ഒരു ജിംനേഷ്യത്തിലെ ആക്ഷന്‍ രംഗങ്ങളുമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ജിമ്മില്‍ കാല്‍മണിക്കൂറോളം നീണ്ട് നില്ക്കുന്ന മസില്മാന്മാരുടെ ഉഗ്രനൊരു സംഘര്‍ഷം. ഇത്തരത്തിലുള്ള നാലോളം സംഘട്ടനങ്ങളുണ്ട് സിനിമയില്‍. ട്രെയിനിനു മുകളില്‍ സംഭ്രമിക്കുന്ന കാഴ്ചകളടങ്ങിയ ഏറ്റുമുട്ടല്‍ ഹരം കൊള്ളിക്കുന്നവയാണ്. പൂര്‍ണമായും വ്യത്യസ്ത കഥാപാത്രമായാണ് സുരേഷ് ഗോപി എത്തിയിരിക്കുന്നത്. മലയാളിയ്ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും സുരേഷ് ഗോപി അവതരിപ്പിച്ച ഡോ.വാസു കയ്യടി നേടുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഈ നടന്റെ ഭാവപ്രകടന വൈദഗ്ധ്യം ചിത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: