ന്യൂദല്‍ഹി: ‘മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചിത്രത്തിന് ട്രൈബ്യൂണല്‍ നല്‍കിയ പ്രദര്‍ശനാനുമതി എല്ലാവരും അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി രാജ്‌വര്‍ധന്‍ സിംഗ് റാത്തോഡ്. സിനിമയ്‌ക്ക് അനുമതി ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുതരത്തിലും ഇടപെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സിനിമയ്‌ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീല സാംസണ്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇതിനുള്ള വിശദീകരണം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: