മണ്ണാര്‍ക്കാടിന് രണ്ടാമൂഴം; വികസനം സ്വപ്നം കണ്ട് പട്ടാമ്പിയും ചെര്പ്പുളശ്ശേരിയുംമണ്ണാര്ക്കാട്: രണ്ടര പതിറ്റാണ്ടിനു ശേഷം മണ്ണാര്‍ക്കാട് പഞ്ചായത്ത് വീണ്ടും മുനിസിപ്പാലിറ്റിയാകുമ്പോള് മലയോരത്തിന് പുതിയ സ്വപ്നം. മണ്ണാര്‍ക്കാട് പഞ്ചായത്തും തെങ്കര പഞ്ചായത്തിലെ മണ്ണാര്‍ക്കാടിനോടു ചേര്‍ന്നു കിടക്കുന്ന വാര്‍ഡുകളെയും ഉള്‍പ്പെടുത്തിയാണു മുനിസിപ്പാലിറ്റി നിര്‍ദേശം സമര്‍പ്പിച്ചിരുന്നത്.
രണ്ടര പതിറ്റാണ്ട് മുനിസിപ്പാലിറ്റിയ#ായശേഷം വീണ്ടും പഞ്ചായത്താക്കിയതിന്റെ ദൂഷ്യഫലമാണു മണ്ണാര്‍ക്കാട് ഇന്നനുഭവിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെ കുറവ്. നികുതികളില്‍ വര്‍ധനയുണ്ടാവുമെന്ന ആശങ്കയാണ് മുമ്പ് മുനിസിപ്പാലിറ്റിയാക്കിയ ശേഷം വീണ്ടും പഞ്ചായത്തിലേക്ക് തിരിച്ചു പോകാനിടയാക്കിയത്.
താലൂക്ക് പദവി നല്കിയ പട്ടാമ്പിക്ക് നഗരസഭ പദവി കൂടി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പട്ടാമ്പിയുടെ മുഖച്ഛായ മാറ്റും. പഞ്ചായത്ത് നഗരസഭയാകുന്നതോടെ കേന്ദ്രവിഹിതം കൂടും. സംസ്ഥാന സര്‍ക്കാരും മുനിസിപ്പാലിറ്റികള്‍ക്കുള്ള വിഹിതം നല്‍കുന്നതോടെ പട്ടാമ്പി പഞ്ചായത്തിനെ മാത്രം ഉള്‍ക്കൊള്ളിച്ച് രൂപീകരിക്കുന്ന നഗരസഭക്കു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ തുക ചെലവഴിക്കാനാകും. നഗരസഭയാകുന്നതോടെ നികുതി ഇനത്തിലെ വര്‍ധനയും നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതലായി ലഭിക്കും.
മഹാനായ പുന്നശ്ശേരി നമ്പിയുടെ പാഠശാലയും ലോകോത്തര നെല്ലുഗവേഷണകേന്ദ്രവും നിളയുടെ സാമീപ്യവും പുരാതന റയില്‍വേ സ്റ്റേഷനും പട്ടാമ്പിയുടെ പെരുമയാണ്.
പട്ടാമ്പി പഞ്ചായത്തില്‍ നഗരസഭക്ക് വേണ്ട ജനസംഖ്യയുണ്ട്. ജനസംഖ്യ മാത്രം കണക്കിലെടുത്ത് പട്ടാമ്പി പഞ്ചായത്തിലെ വാര്‍ഡുകളെ മാത്രം ഉള്‍പ്പെടുത്തിയായിരിക്കണം പുതിയ പട്ടാമ്പി നഗരസഭയെന്ന നഗരസഭക്ക് ശുപാര്‍ശ ചെയ്തവരുടെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ പട്ടാമ്പി നഗരസഭക്ക് കീഴില്‍ പട്ടാമ്പി പഞ്ചായത്ത് മാത്രമായിരിക്കുംഉള്പ്പെടുക. 16വാര്‍ഡുകളുള്ള പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടി നഗരസഭയാക്കുന്നത് പഞ്ചായത്തിന്റെ വികസന ത്തിന് കൂടുതല്‍ സഹായകമാകും.
നിലവില്‍ സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായ ചെര്‍പ്പുളശ്ശേരിക്ക് നിലവിലുള്ള സ്ഥിതിവിവരക്കണക്കുകള്‍ വച്ച് നഗരസഭയാവാനുള്ള യോഗ്യതയുണ്ട്. കാല്‍ലക്ഷത്തിലധികം ജനസംഖ്യയുള്ള ചെര്‍പ്പുളശ്ശേരി പഞ്ചായത്തിന്റെ തനതു ഫണ്ട് ഒരു കോടി രൂപ കവിയും. നഗരവികസനം, ചേരിവികസനം, മാലിന്യ സംസ്കരണം, റോഡ് വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തിന് ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം ഫണ്ട് നഗരസഭക്ക് ലഭിക്കും.
ചെര്‍പ്പുളശ്ശേരി പഞ്ചായത്തിലെ 19 വാര്‍ഡുകളും നെല്ലായ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡും തൃക്കടീരി പഞ്ചായത്തിലെ 14ഉം 15ഉം 16ഉം വാര്‍ഡുകള്‍ ഉള്‍പ്പെടെ 23 വാര്‍ഡുകളാണു നഗരസഭയില്‍ ഉള്‍പ്പെടുത്തുക. 23 വാര്‍ഡുകളിലുമായി നാല്‍പ്പതിനായിരത്തോളം ജനസംഖ്യയുണ്ടാവുമെന്നാണു കണക്കാക്കപ്പെടുന്നത്. ഇത് 33 ഡിവിഷനുകളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: