കൊച്ചി: എറണാകുളം പ്രസ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഈമാസം 26നു തുടക്കമാകും. സുവര്‍ണ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. എറണാകുളം പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. ആഘോഷ പരിപാടികളുടെ മുഖ്യ രക്ഷാധികാരിയായ ബെന്നി ബഹ്നാന് എംഎല്‍എയില്‍ നിന്ന് ഹൈബി ഈഡന് എംഎല്‍എ ലോഗോ ഏറ്റുവാങ്ങി.
അംഗങ്ങളുടെ വാര്‍ഷിക കുടുംബമേളയും ജൂബിലി ആഘോഷങ്ങളുടെ തുടക്കവും തേവര സേക്രഡ് ഹാര്‍ട്സ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 9.30നു ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ രാത്രി 8 മണി വരെ നീണ്ടുനില്‍ക്കും.
47 വര്‍ഷം പൂര്‍ത്തിയായ പ്രസ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ബെന്നി ബെഹനാന് പറഞ്ഞു. എറണാകുളത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ ആസ്ഥാന മന്ദിരം എന്ന സ്വപ്നത്തിന്റെ ചുവട് വയ്പ്പ് കൂടിയാണ് മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളെന്നും ചൂണ്ടിക്കാട്ടി. ആഘോഷ പരിപാടികള്‍ക്ക് രൂപം നല്കാന് മാധ്യമപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍ എന്നിവരുടെ വിപുലമായ യോഗം വിളിക്കുമെന്നും അറിയിച്ചു.
പുതിയ ആസ്ഥാന മന്ദിരം സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ യാഥാര്‍ഥ്യമാക്കും. മാധ്യമ പ്രവര്‍ത്തകരുടെ ഭവന പദ്ധതി, തൊഴില്‍പരമായ സുരക്ഷ ഉറപ്പുവരുത്തല്‍ എന്നീ കാര്യങ്ങളില്‍ നടപടിയെടുക്കും.
26നു ശേഷം ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് പ്രസ് ക്ലബ് വികസനപദ്ധതികളെ കുറിച്ച് ചര്‍ച്ച നടത്തും. ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാംസ്കാരിക നായകര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ പങ്കെടുപ്പിച്ച് പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍ പരമായ പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തും. ദൃശ്യ മാധ്യമപ്രവര്‍ത്തകരെ വേജ് ബോര്‍ഡിന്റെ പരിധിയില്‍ കൊണ്ട് വരും.
അതോടൊപ്പം മാധ്യമ പ്രവര്‍ത്തകര്‍ക്കായി പരിശീലന പരിപാടികള്‍, ശില്പശാലകള്, സെമിനാറുകള്‍, മെഡിപ്രസ്, പഠന യാത്രകള്‍, മത്സരങ്ങള്‍, ഗുരുവന്ദനം, കലാ-കായിക മത്സരങ്ങള്‍ എന്നിവ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് പ്രസ്ക്ലബ് പ്രസിഡന്റ് കെ. രവികുമാര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി എസ്. ഉണ്ണിക്കൃഷ്ണന്, ട്രഷറര്‍ കെ. ബി. എ. കരീം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: