ശബരിമല: സന്നിധാനത്തെ ഭണ്ഡാരത്തില് വന്‍ മോഷണം നടത്തിയ ആറ് ജീവനക്കാര്‍ വിജിലന്‍സ് പിടിയിലായി. ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും ഇവര്‍ തട്ടിയെടുത്തു.
12 ലക്ഷം രൂപയും പത്തര പവനോളം വരുന്ന സ്വര്‍ണവുമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. വിദേശ കറന്‍സിയും പിടിച്ചെടുത്തവയില്‍ പ്പെടും.
ഒരാഴ്ചയിലേറെയായി ഇവര്‍ നിരീക്ഷണത്തിലായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ജീവനക്കാരുടെ മുറികളില്‍ വ്യാഴാഴ്ച രാവിലെ വിജിലന്‍സ് പരിശോധന നടത്തുകയായിരുന്നു. 13 ജീവനക്കാരെ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ മുറികളിലെ ബാഗില്‍നിന്നാണ് പണവും സ്വര്‍ണവും കണ്ടെടുത്തത്.
ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ അറിവായത്. വ്യക്തമായപങ്കുള്ള അറ് പേരെ പിന്നീട് അറസ്ററ് ചെയ്യുകയായിരുന്നു. പിടിയിലായവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് പൊലീസിന് കൈമാറി. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: