തിരുവനന്തപുരം: ദേശീയ ഗെയിംസിന് മുന്നോടിയായി സംസ്ഥാനമൊട്ടാകെ ദീപശിഖാ റാലി സംഘടിപ്പിക്കും. 23ന് കാസര്‍ഗോഡ് നിന്നായിരിക്കും റാലി തുടങ്ങുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെളിക്കുന്ന ദീപശിഖ കേരളത്തിലെ പ്രമുഖ കായിക താരത്തിനു കൈമാറും.
എല്ലാ ജില്ലകളിലൂടെയുമായി 710 കിലോമീറ്റര്‍ സഞ്ചരിച്ചായിരിക്കും ദീപശിഖ 29ന് തലസ്ഥാനത്ത് എത്തുന്നത്. മുഖ്യമന്ത്രിയില്‍ നിന്ന് ദീപശിഖ ആര് ഏറ്റുവാങ്ങണം എന്നതു തീരുമാനിച്ചിട്ടില്ല. കായിക താരങ്ങളായിരിക്കും ദീപശിഖയേന്തുന്നത്.
ഏഴു ദിവസം കൊണ്ട് എഴുന്നൂറിലേറെ കിലോമീറ്റര്‍ സഞ്ചരിക്കേണ്ടതിനാല്‍ ഇടയ്ക്ക് വാഹനത്തിലായിരിക്കും പ്രയാണം. കാര്യവട്ടത്തെ പുതിയ സ്റ്റേഡിയത്തില്‍ സ്ഥാപിക്കുന്ന വിളക്കിലേക്ക് 31നു തീ പകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: