മാവേലിക്കര: നഗരസഭാ ഭരണസമിതിക്കെതിരെയുള്ള അവിശ്വാസം വിജയിച്ചെങ്കിലും തുടര്‍ന്നു നടക്കുന്ന ചെയര്മാന് തെരഞ്ഞെടുപ്പില്സ്ഥാനാര്ത്ഥി ആരെന്ന കാര്യത്തില്‍ ഇരുമുന്നണികളിലും തര്‍ക്കം മുറുകുന്നു. അഴിമതിയുടെ കാര്യത്തില്‍ ഇരുമുന്നണികളും തുല്യത പുലര്‍ത്തുന്നതിനാല്‍ ചെയര്മാന് തെരഞ്ഞെടുപ്പില്‍ ബിജെപി നിഷ്പക്ഷത പാലിക്കാന്‍ തീരുമാനിച്ചാല്‍ സ്വതന്ത്ര അംഗം ഗുരുലാലിന്റെ നിലപാട് നിര്‍ണായകമാകും. അതിനാല്‍ ഇരുമുന്നണികളും ഭരണം പിടിക്കാമെന്ന വിശ്വാസത്തിലാണ്.
എല്‍ഡിഎഫിലാണ് തര്‍ക്കം രൂക്ഷം. കഴിഞ്ഞ രണ്ടുതവണയും ലീലാ അഭിലാഷിനെ മുന്‍ നിര്‍ത്തിയായിരുന്നു സിപിഎം ചെയര്മാന് സ്ഥാനം ലക്ഷ്യമിട്ടത്. എന്നാല്‍ ഇത് രണ്ടും പരാജയപ്പെട്ടിരുന്നു. അതിനാല്‍ ഇക്കുറി അഡ്വ. പി.വി. സന്തോഷ് കുമാറിനെ മുന്‍ നിര്‍ത്തിയായിരുന്നു അവിശ്വാസം കൊണ്ടുവന്നത്. അവിശ്വാസം വിജയിച്ചതോടെ ലീലാ അഭിലാഷ് സ്ഥാനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് ചില സിപിഎം കൗണ്‍സിലര്‍മാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തര്‍ക്കം രൂക്ഷമായതോടെ സമവായ സ്ഥാനാര്‍ത്ഥിയായി വിദ്യാധരന് ഉണ്ണിത്താന്, പുഷ്പ സുരേഷ് എന്നിവരുടെ പേരുകളും സിപിഎം പരിഗണിക്കുന്നുണ്ട്.
കോണ്‍ഗ്രസില്‍ ചെയര്മാന് സ്ഥാനം വേണമെന്ന ആവശ്യവുമായി എ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. കെ. ഗോപന്, കുര്യപള്ളത്ത് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ചെയര്മാന് സ്ഥാനം നല്‍കാത്തതിന്റെ പേരിലായിരുന്നു ബിനു വര്‍ഗീസ് ഭരണം അട്ടിമറിക്കാന്‍ എല്‍ഡിഎഫിനൊപ്പം നിന്ന് കരുക്കള്‍ നീക്കിയത്. എന്നാല്‍ ബിനു വര്‍ഗീസിനെ ചെയര്മാന് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഐ ഗ്രൂപ്പ് ഒന്നടങ്കം വിട്ടു നില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസുകാരനായ ചെയര്മാന് അഡ്വ. കെ.ആര്. മുരളീധരനെ അവിശ്വാസത്തിലൂടെ പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: