ചാലക്കുടി: കൊരട്ടിയിലെ സിപിഎം പഞ്ചായത്തംഗം വ്യാജ ഒപ്പിട്ട കേസില്‍ ഒളിവില്‍പോയി. പട്ടികജാതി ഫണ്ട് തിരിമറി നടത്താന്‍ ജൂനിയര്‍ സൂപ്രണ്ടിന്റെ ഒപ്പ് തിരുത്തിയ കേസില്‍ പ്രതിയായ പതിനാലാം വാര്‍ഡ് മെമ്പര്‍ ബാബു ജോസഫാണ് ഒളിവില്‍ പോയിരിക്കുന്നത്. രണ്ട് രേഖകള്‍ തിരുത്തിയതായി അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
കൊരട്ടി പോലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജൂനിയര്‍ സൂപ്രണ്ടിന്റെ ഒപ്പ് തിരുത്തി സീല്‍ ചെയ്യുവാന്‍ വന്നപ്പോള്‍ സംശയം തോന്നിയ സൂപ്രണ്ട് രേഖ കൊണ്ടുവന്ന വ്യക്തിയോട് അന്വേഷിച്ചപ്പോഴാണ് മെമ്പര്‍ ഒപ്പ് തിരുത്തിയെന്ന് പറഞ്ഞത്. മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തിലാണ് ബാബു ജോസഫ്. പ്രതിയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി പരാതിയുണ്ട്. ഇതേ മെമ്പര്‍ക്കെതിരെ കുടുംബശ്രീജീവനക്കാരിയുമായി ബന്ധപ്പെട്ടും ആരോപണമുണ്ടായിരുന്നു.
പരാതിയില്ലാത്തതിനാല്‍ കേസെടുത്തിരുന്നില്ല. എന്നാല്‍ ഈ സംഭവത്തില്‍ പാര്‍ട്ടി നടപടിയെടുക്കുകയും ചുമതലകളില്‍ നിന്ന് നീക്കുകയും ചെയ്തിരുന്നു. പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ ലൈംഗീകാരോപണ വിധേയനായ വ്യക്തിയെ എംഎല്‍എ ഇടപെട്ട് സീറ്റ് നല്കി ജയിപ്പിക്കുകയായിരുന്നു. ഇത് പാര്‍ട്ടിയില്‍ വിവാദവുമായിരുന്നു. ഇപ്പോള്‍ ഈ കേസില്‍ നിന്നും രക്ഷപ്പെടുത്താനും ശ്രമം നടക്കുന്നു. പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് ഇതില്‍ ശക്തമായ എതിര്‍പ്പുണ്ട്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇത് ബഹളത്തിനിടയാക്കിയിരുന്നു. മെമ്പറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് സമിതി പ്രതിഷേധ യോഗം നടത്തി.
മെമ്പറെ സംരക്ഷിക്കുന്നവരെയും തിരിച്ചറിയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പഞ്ചായത്ത് സമിതി പ്രസിഡന്റുമായ പി.ജി.സത്യപാലന് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എ.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സി.ആര്.അജേഷ് അദ്ധ്യഷത വഹിച്ചു. സര്‍ജിസാരന്‍,ടി.എന്‍.അശോകന്,വി.സി.സിജു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: