മ്യൂണിച്ച്: ബാലണ്‍ ഡി ഓര് പുരസ്കാരത്തിനുള്ള മത്സരത്തില്‍ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വോട്ട് ചെയ്തതില്‍ പശ്ചാത്തപിക്കുന്നെന്ന് ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിച്ചിന്റെ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി. സ്വന്തം ക്ലബ്ബ് അംഗമായ മാനുവല്‍ ന്യൂയറെ വിസ്മരിച്ചാണ് ലെവന്‍ഡോവ്സ്കി സിആര്‍7ന് വോട്ടുകുത്തിയത്. 37.66 ശതമാനംപേരുടെ പിന്തുണ ഉറപ്പിച്ച ക്രിസ്റ്റിയാനോ ലോക ഫുട്ബോളര് പട്ടം നിലനിര്‍ത്തിയപ്പോള്‍ ന്യൂയര്‍ (15.72 ശതമാനം) അര്‍ജന്റൈന്‍ പ്രതിഭ ലയണല്‍ മെസിയുടെയും (15.76) പിന്നില്‍ നിന്നു.
ന്യൂയര്‍ക്ക് പകരം റൊണാള്‍ഡോയ്ക്ക് വോട്ട് ചെയ്തത് തെറ്റായിപ്പോയി. ഇപ്പോള്‍ ഒരവസരം കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ ന്യൂയറെ പിന്തുണയ്ക്കും. എന്റെ വോട്ട് ആഗസ്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു. ഇപ്പോഴാണെങ്കില്‍ മാറി ചിന്തിച്ചേനെ, ലെവന്‍ഡോവ്സ്കി പറഞ്ഞു.
ന്യൂയറോട് ക്ഷമചോദിക്കുന്നു. അദ്ദേഹത്തിന് രണ്ടാം സ്ഥാനം പോലും ലഭിക്കാത്തതില്‍ അതിശയം. ക്രിസ്റ്റ്യാനോയും ന്യൂയറും തമ്മിലെ വോട്ട് വ്യത്യാസം അമ്പരപ്പിച്ചെന്നും പോളണ്ട് താരം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: