ന്യൂദല്‍ഹി: അമേരിക്കയിലെ നാഷണല്‍ സ്പേസ് സൊസൈറ്റി ഏര്‍പ്പെടുത്തിയ 2015ലെ സ്പേസ് പയനിയര്‍ അവാര്‍ഡ് ഐഎസ്ആര്‍ഒയിലെ മംഗള്യാന് ടീമിന്. ഡോ.മയില്‍സ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ചൊവ്വ ദൗത്യസംഘത്തിനാണ് അവാര്‍ഡ്.
മെയ് ഇരുപതു മുതല്‍ 24വരെ കാനഡയിലെ ടൊറന്േറായില് നടക്കുന്ന അന്താരാഷ്ട്ര സ്പേസ് ഡവലപ്പ്മെന്റ് കോണ്‍ഫറന്‍സില്‍ വച്ച് പുരസ്ക്കാരം നല്‍കും.
2013 നവംബര്‍ അഞ്ചിന് വിക്ഷേപിച്ച മാഴ്സ് ഓര്‍ബിറ്റര്‍ 2014 സപ്തംബര്‍ 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ കയറിയത്. ഇതാദ്യമായാണ് ഏതെങ്കിലും ഒരു രാജ്യത്തിന്റെ ആദ്യ ചൊവ്വാ ദൗത്യം വിജയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: