ഇസ്ലാമാബാദ്: കാശ്മീരിനെ ഒഴിവാക്കി ഇന്ത്യയുമായി ചര്‍ച്ചയ്‌ക്കില്ലെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസും ജോണ്‍ കെറിയും പങ്കെടുത്ത സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പാകിസ്ഥാന്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം, പാക്കിസ്ഥാനുമായുള്ള സെക്രട്ടറി തല ചര്‍ച്ച ഭാരതം റദ്ദാക്കിയത് ഈ വിഷയത്തില്‍ ചര്‍ച്ചയ്‌ക്കുള്ള ഭാരതത്തിന്റെ താല്‍പര്യമില്ലായ്‌മയാണ് കാണിക്കുന്നത്. അതിനാല്‍ തന്നെ കാശ്മീരിനെ ഒഴിവാക്കി ഭാരതവുമായി ഒരു ചര്‍ച്ചയ്‌ക്കുമില്ലെന്നും അസീസ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഭാരതം പ്രകോപനമില്ലാതെ വെടിവയ്‌ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാന്‍ ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കുന്നത് യു.എസ് തുടരുമെന്ന് കെറി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തിയിലുണ്ടാകുന്ന പ്രശ്‌നങ്ങളിലുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു.
ഭാരതത്തിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് കാശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്റ്റില്‍ നടക്കാനിരുന്ന വിദേശ സെക്രട്ടറി തല ചര്‍ച്ച ഭാരതം വേണ്ടെന്ന് വച്ചത്. ഇതിന് ശേഷമാണ് അതിര്‍ത്തിയില്‍ തുടര്‍ച്ചയായ വെടിവയ്‌പ്പ് ഉണ്ടായതെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.
















