ന്യൂദല്‍ഹി: ഉബ്ബര് പീഡനക്കേസുമായി ബന്ധപ്പെട്ട് ക്യാബ് ഡ്രൈവര്‍ ശിവ കുമാര്‍ യാദവിനെതിരെ ദല്‍ഹി കോടതി കേസെടുത്തു.
25ക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിനു പുറമേ തട്ടികൊണ്ടു പോകല്‍, ക്രിമില്‍ ഇടപെടല്‍ എന്നിവയും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കാവേരി ബവേജയാണ് 376(2)(m), 366, 506, 323 എന്നീ വകുപ്പുകള്‍ പ്രകാരം ക്യാബ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജനുവരി 15 മുതല്‍ അടസിസ്ഥാനപ്പെടുത്തിയായിരിക്കും വിചാരണയെന്നും കോടതി ഉത്തരവിട്ടു.
ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവംനടന്നത്. ഗര്ഗാവോണിലെ ഫിനാന്‍സ് കമ്പനി ജോലി ചെയ്യുന്ന യുവതി രാത്രി ജോലി കഴിഞ്ഞ് വിട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു ക്യാബ് ഡ്രൈവറുടെ പീഡനത്തിനിരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: