ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഏഴ് ഭീകരരെ കൂടി തൂക്കിക്കൊന്നു. കറാച്ചി, സുക്കൂര്‍, ഫൈസലാബാദ്, റാവല്‍പ്പിണ്ടി എന്നിവിടങ്ങളിലെ ജയിലുകളിലാണ് ഇവരെ തൂക്കിലേറ്റിയത്. ഇതോടെ ഡിസംബര്‍ 17ന് ശേഷം തൂക്കിക്കൊന്നവരുടെ എണ്ണം 17 ആയി.
കൊടും ഭീകരാരായ ബെഹ്‌രാം ഖാന്‍, ഷാഹിദ് ഹനീഫ്, മുഹമ്മദ് താല്‍ഹ, ഖലീല്‍ അഹ്മദ്, സുല്‍ഫിക്കര്‍ അലി, മുഷ്താഖ് അഹ്മദ്, നവാഷിഷ് അലി എന്നീ ഭീകരരെയാണ് ജയിലുകളില്‍ തൂക്കിലേറ്റിയത്.
2003 ഏപ്രിലില്‍ സിന്ധിലെ ഹൈക്കോടതി മുറിയില്‍ വച്ച് അഭിഭാഷകനെ കൊലപ്പെടുത്തിയ കേസിലാണ് ബെഹ്‌റാം ഖാനെ ശിക്ഷിച്ചത്. 2001 ജൂണില്‍ പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിലാണ് ഷാഹിദ് ഹനീഫ്, മുഹമ്മദ് താല്‍ഹ, ഖലീല്‍ അഹ്മദ് എന്നിവര്‍ക്ക് കറാച്ചിയിലെ ഭീകരവിരുദ്ധ കോടതി ശിക്ഷ വിധിച്ചത്.
അല്‍ ക്വദയുമായി ബന്ധമുള്ള സുല്‍ഫിക്കര്‍ അലിയെ കറാച്ചിയിലെ യു.എസ് കോണ്‍സുലേറ്റിനടുത്ത് വച്ച് രണ്ട് പൊലീസുകാരെ കൊന്ന കേസിലും മുഷ്താഖ് അഹ്മദ്, നവാഷിഷ് അലി എന്നിവരെ 2003ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന പര്‍വേസ് മുഷറഫിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലുമാണ് ശിക്ഷിച്ചത്.
2014 ഡിസംബര്‍ 16ന് പെഷവാറിലെ സൈനിക സ്‌കൂളില്‍ കുട്ടികള്‍ ഉള്‍പ്പടെ 140ല്‍ അധികം പേരെ തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തതിനെ തുടര്‍ന്ന് രാജ്യത്ത് വധശിക്ഷ നടപ്പാക്കുന്നതിലുള്ള ഇളവ് പാകിസ്ഥാന്‍ റദ്ദാക്കിയിരുന്നു.
















