ഉളിക്കല്‍: വടക്കേമലബാറിലെ ചരിത്രപ്രസിദ്ധമായതും ഗൗരീശങ്കരന്മാര് സ്വയംഭൂ ചൈതന്യമായി നിലകൊള്ളുന്ന അതിവിശിഷ്ടവുമായ വയത്തൂര് കാലിയാര് ക്ഷേത്രത്തിലെ ഊട്ടുമഹോത്സവം ഇന്ന് മുതല്‍ 26 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. മലയാളികളും കര്‍ണാടകത്തിലെ കുടക് ദേശവാസികളും സംയുക്തമായി ആഘോഷിച്ചു വരുന്നതാണ് ഊട്ടുത്സവം.
ഇതോടനുബന്ധിച്ച് ഇന്ന് രാത്രി 7.30 ന് തിരുവത്താഴം അരിയളവ്, കുഴിയടുപ്പില്‍ തീയിടല്‍ എന്നിവ നടക്കും. നാളെ സംക്രമപൂജ, 15 മുതല്‍ 21 വരെ വിശേഷാല്‍ പൂജകള്‍, 22 ന് കുടക് പുഗ്ഗേര മനക്കാരുടെ അരിയളവ്, വൈകുന്നേരം വലിയ തിരുവത്താഴ അരിയളവ്, തായമ്പക, കുടകരുടെ പാട്ട്, 23 ന് രാവിലെ കുടക് ദേശവാസികളുടെ അരിയളവ്, കാളകളെ തൊഴീക്കല്‍, രാത്രി 9 മണിക്ക് ഹരിജനങ്ങളുടെ കാഴ്ചവരവ്, 24 ന് രാവിലെ 7.30 ന് ഗീതാപാരായണം, വിവിധ തെയ്യമൃത് മഠങ്ങളില്‍ നിന്നും നെയ്യമൃത് വരവ്, ഉച്ചക്ക് ആനപ്പുറത്തെഴുന്നള്ളത്ത്, തിടമ്പ് നൃത്തം, വൈകുന്നേരം പടിയൂര്‍ ദേശവാസികളുടെ ഓമനക്കാഴ്ച വരവ്, 25 ന് രാവിലെ നെയ്യാട്ടം, കുടക് കോമരങ്ങളുടെ കൂടിക്കാഴ്ച, നെയ്യമൃത് വ്രതക്കാരുടെ അടിയിലൂണ്, 26 ന് രാവിലെ പള്ളിവേട്ട എഴുന്നള്ളത്ത്, തിടമ്പ്നൃത്തം, വൈകുന്നേരം തിടമ്പെഴുന്നള്ളത്തും നൃത്തവും, 28 ന് നീലക്കാളിക്കാവില് തെയ്യം എന്നിവയാണ് ക്ഷേത്ര അടിയന്തിരങ്ങള്‍. ഇതുകൂടാതെ 15 ന് രാവിലെ 7 മണിക്ക് കാഞ്ഞങ്ങാട് രാമചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന, വൈകുന്നേരം 6 മണിക്ക് ചെമ്പുകൊട്ടിപ്പറമ്പില് നിന്നും ഊട്ടുകാഴ്ച എന്നിവ നടക്കും. രാത്രി 7 മണിക്ക് കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം ബാബുരാജ് ഉളിക്കലിന്റെ അധ്യക്ഷതയില്‍ ഡോ.എം.പി.ചന്ദ്രാംഗദന്‍ നിര്‍വഹിക്കും. കാഞ്ഞങ്ങാട് രാമചന്ദ്രന് മുഖ്യാതിഥിയാകും. രാത്രി 8 മണിക്ക് കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതസദ്യ, തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍, 16, 17 തീയ്യതികളില്‍ വൈകുന്നേരം 7 മണിക്ക് പ്രഭാഷണം, 17 ന് രാത്രി 7.30 ന് ഭജന, 18 ന് വൈകുന്നേരം 6.30 ന് ഭജന, 8.30 ന് ചാക്യാര്‍ കൂത്ത്, 19 ന് രാത്രി 7 മണി മുതല്‍ വിവിധ കലാപരിപാടികള്‍, പാഠകം, 20 ന് രാത്രി 7 മണിക്ക് ഓട്ടന്തുള്ളല്, 21 ന് രാത്രി 7.30 ന് നൃത്തനൃത്യങ്ങള്‍, 22, 23 തീയ്യതികളില്‍ കാലിയാര് ഓഡിറ്റോറിയത്തില്‍ സാംസ്കാരിക സമ്മേളനം, 22 ന് രാത്രി 8 മണിക്ക് കോമഡി ഷോ, 23 ന് രാത്രി 8 മണിക്ക് ഗാനമേള, 24 ന് രാത്രി 7 മണിക്ക് നാടന്‍ പാട്ടുകള്‍, തുടര്‍ന്ന് വിവിധ കലാപരിപാടികള്‍, രാത്രി 9 മണിക്ക് നാടകം എന്നിവയും 24 ന് രാത്രി താലപ്പൊലി ഘോഷയാത്രയും കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കും. എല്ലാ ദിവസവും ഉച്ചക്കും രാത്രിയും അന്നദാനവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: