ഇരിങ്ങാലക്കുട: ഭാരതീയസംസ്കാരത്തെ തകര്‍ക്കുന്നതിന്റെ ഭാഗമായി യുവതലമുറയെ വഴിതെറ്റിക്കുകയെന്ന സംഘടിത മത ന്യനപക്ഷങ്ങളുടെ ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് ചുംബനസമരങ്ങളും ലൗജിഹാദുമെന്ന് മഹിളാഐക്യവേദി മുകുന്ദപുരം താലൂക്ക് കണ്വെന്ഷന് പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
ന്യനപക്ഷ മതമേലധ്യക്ഷന്മാരുടെ മൗനം ഇതാണ് തെളിയിക്കുന്നത്. ഇരിങ്ങാലക്കുട സംഗമം ഹാളില്‍ നടന്ന കണ്വെന്ഷന് ആര്‍എസ്എസ് പ്രാന്തീയ സഹകാര്യവാഹ് പി.എന്‍.ഈശ്വരന് ഉദ്ഘാടനം ചെയ്തു. മഹിള ഐക്യവേദി ജില്ല പ്രസിഡണ്ട് ഗീത ഉദയശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ടിയു ജില്ല സെക്രട്ടറി സതീഷ് മാസ്റ്റര്‍, ജില്ല പ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, താലൂക്ക് പ്രസിഡണ്ട് ജ്യോതീന്ദ്രനാഥ്, താലൂക്ക് കാര്യവാഹ് ഇ.വി.ബാബുരാജ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
ജില്ല ജന.സെക്രട്ടറി മിനി മനോഹരന് സ്വാഗതവും ജില്ല വൈ.പ്രസിഡണ്ട് രജിത സുബ്രഹ്മണ്യന് നന്ദിയൂം പറഞ്ഞു. പുതിയ ഭാരവാഹികളായി മാധുരി മുരളി (പ്രസിഡണ്ട്), ബേബി സുബ്രഹ്മണ്യന് (വൈ.പ്രസിഡണ്ട്), സിബി മനോജ്, നിര്‍മ്മല ടീച്ചര്‍(സെക്രട്ടറിമാര്‍), ബിന്ദു തുമ്പൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: