പുതുക്കാട്: വെണ്ടോര്‍ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് നടന്ന അമ്പ് പ്രദക്ഷിണത്തിനിടെ സംഘര്‍ഷം. എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പള്ളി വികാരിയെ മര്‍ദ്ദിച്ചതിനും പ്രദക്ഷിണ വഴിയില്‍ വാഹനങ്ങളിട്ട് തടയാന്‍ ശ്രമിച്ചതിനുമാണ് കേസ്.
സ്വകാര്യ വ്യക്തി നിര്‍മ്മിച്ച കപ്പേളയില്‍ പ്രദക്ഷിണം കയറ്റണമെന്നാവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. താന്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച കപ്പേളയില്‍ പ്രദക്ഷിണം കയറ്റണമെന്നാവശ്യപ്പെട്ട് കല്ലൂക്കാരന് ജെന്സന് എന്നയാള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു. ഇതേ തുടര്‍ന്ന പള്ളിക്കമ്മിറ്റിയും ജെന്‍സന്റെ ആവശ്യം തള്ളി.
എന്നാല്‍ അമ്പ് ആരംഭിച്ചപ്പോള്‍ കപ്പേളയില്‍ പ്രദക്ഷിണം എത്തിക്കണമെന്നാവശ്യപ്പെട്ട് ജെന്സന് രംഗത്തെത്തി. ഇത് പള്ളിക്കമ്മറ്റി എതിര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. വാടകെക്കെടുത്ത വാഹനങ്ങള്‍ പ്രദക്ഷിണ വഴിയിലിട്ട് ഇയാളുടെ നേതൃത്വത്തില്‍ തടസ്സപ്പെടുത്തി. എട്ട് കാറുകള്‍ റോഡില്‍ നിരത്തിയിട്ടാണ് പ്രദക്ഷിണം തടഞ്ഞത്. കാറുപകള് പോലീസ് കസ്റ്റഡിയിലെടുത്തു. ജെന്‍സനു പുറമെ കണ്ടാലറിയാവുന്ന മറ്റ് ഏഴ് പേര്‍ക്കെതിരെയുമാണ് കേസ്.
കഴിഞ്ഞ ദിവസം ഒല്ലൂര്‍ പടവരാട് സെന്റ് തോമസ് പള്ളി തിരുനാളിനിടെയും കൂട്ടത്തല്ല് നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: