മുസാഫര്‍നഗര്‍: വ്യാജ സ്വാമി ആശാറാം ബാപ്പു ബാലികയെ മാനഭംഗപ്പെടുത്തിയെന്ന കേസിലെ സാക്ഷിയെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. അഖില്‍ ഗുപ്ത( 35) യെയാണ് ന്യൂമാണ്ഡി പോലീസ് സ്റ്റേഷന് പരിധിയിലുള്ള ജനസത്ത റോഡില്‍ വച്ച് വധിച്ചത്.
വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ഗുപ്തയ്ക്ക് വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സൂററ്റ് സ്വദേശികളായ സഹോദരിമാരെ ആശ്രമത്തില്‍ വച്ച് ആശാറാമും മകന് നാരായണ്‍ സായിയും മാനഭംഗപ്പെടുത്തിയെന്നാണ് കേസ്.
ആശാറാമിന്റെ പാചകക്കാരനും സഹായിയുമായിരുന്നു ഗുപ്ത.ഇയാള്‍ നേരത്തെ കോടതിയില്‍ ആശാറാം ബാപ്പുവിന് എതിരെ മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: