പൂച്ചാക്കല്‍: മാറുമറയ്ക്കാന്‍ സമരം ചെയ്ത നാട്ടില്‍ ഇപ്പോള്‍ മാറുകാണിക്കാന്വേണ്ടി സമരം നടത്തുന്നവരെ ലാത്തികൊണ്ട് അടിച്ചോടിക്കണമെന്ന് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്. അരൂക്കുറ്റി വടുതല ശ്രീബാലമുരുക ട്രസ്റ്റിന്റെ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രക്ഷകര്‍ത്താക്കള്‍ കുട്ടികളെ നല്ല മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി വളര്‍ത്തണം. വീടിനുള്ളിലെ സ്വകാര്യതകള്‍ നടുറോഡില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായാണ് ചിലര്‍ വളര്‍ന്നുവരുന്നത്. ചുബനസമരത്തില്‍ പങ്കെടുത്തവരും അത് കാണാനെത്തിയവരും കുഴപ്പക്കാരാണ്. ഇത്തരം കോപ്രായങ്ങള്‍ കാണാന്‍ പ്രായമായവര്‍ വരെ വീടുവിട്ടെത്തുന്നു. ഇത്തരക്കാരെയും അടിച്ചോടിക്കണമെന്നും നാടു നന്നാക്കാന്‍ യുവതലമുറ കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് രക്ഷാധികാരി വി.ടി. വിശ്വംഭരന് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് അംഗങ്ങളുടെ നേത്രദാന പ്രഖ്യാപനം എ.എം. ആരിഫ് എംഎല്‍എ നിര്‍വഹിച്ചു. പ്രോഗ്രാം കമ്മറ്റി ചെയര്മാന് രഞ്ജിത്ത് രാമചന്ദ്രന് സ്വാഗതം പറഞ്ഞു. കെ.ആര്. ഷാജിക്ക് അയ്യന്‍കാളി സംഗീത കലാആചാര്യ പുരസ്കാരം ഹൈക്കോടതി റിട്ട. ജഡ്ജി കെ. തങ്കപ്പന് നല്കി. എസ്എസ്എല്‍സിക്കും പ്ലസ്ടുവിനും ഉന്നതവിജയം നേടിയ ശരണ്യ, യദുകൃഷ്ണന് എന്നിവര്‍ക്ക് പി.സി. ജോര്‍ജ് സ്വര്‍ണമെഡല്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: