ആലപ്പുഴ: ജൈവകൃഷിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കാര്‍ഷിക സംസ്കാരത്തിലേയ്ക്കുള്ള തിരിച്ചുപോക്ക് ഇന്ന് നാടിന് ആവശ്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച സമൃദ്ധി കാര്‍ഷിക-വ്യവസായ- പ്രദര്‍ശന-വിപണന മേളയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ലോകത്ത് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കുറഞ്ഞുവരുകയാണ്. എണ്ണ ഉത്പാദിപ്പിക്കാനായി അമേരിക്ക പോലുള്ള രാജ്യങ്ങള്‍ കാര്‍ഷിക മേഖലയെ മാറ്റിയെടുക്കുന്നു. കേരളത്തില്‍ കൃഷിഭൂമി വീടിനും മറ്റാവശ്യങ്ങള്‍ക്കുമായി മാറ്റുന്നു. ഇത് ഉപജീവനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും അനിവാര്യമായ പ്രകൃതി സമ്പത്തിനെ നശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കലാധരന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ജനപ്രതിനിധികളെ പി.സി. വിഷ്ണുനാഥ് എംഎല്‍എ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: