അമ്പലപ്പുഴ: തീരദേശവാസികള്‍ ദരിദ്രരായത് വൈദേശിക ശക്തികളുടെ കടന്നുവരവിനു ശേഷമെന്ന് സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം പുന്നപ്രയില്‍ സംഘടിപ്പിച്ച സമുദ്രപൂജയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വൈദേശിക ശക്തികള്‍ കടന്നുവരുന്നതിനു മുമ്പുള്ള രാജരാജചോളന്റെ കാലത്ത് ഏറ്റവും സമ്പന്നരായ ജനവിഭാഗമായിരുന്നു തീരദേശജനത. എന്നാല്‍ സ്വന്തം സംസ്കാരം ഉപേക്ഷിക്കാന്‍ തയ്യാറായ കാലം മുതല്‍ ഇവിടെ ദാരിദ്ര്യവും കൂട്ടിനെത്തി. മറ്റു മതങ്ങള്‍ ഭയത്തോടെ തങ്ങളുടെ ദൈവങ്ങളെ കണ്ടെങ്കില്‍ ഇവിടെ ആത്മസുഖം ലഭിക്കുവാനായിരുന്നു ഭാരതീയര്‍ ശ്രമിച്ചത്. അണുകീടം മുതല്‍ ബ്രഹ്മാണ്ഡം വരെ ഹിന്ദു നിരീക്ഷിച്ചറിഞ്ഞു. കാലത്തെ പോലും ശാസ്ത്രീയമായി വിഭജിച്ച് യുഗങ്ങളുടെ വര്‍ഷം കണക്കാക്കി. കലികാലത്തിന് നാലുലക്ഷത്തി മുപ്പത്തി രണ്ടായിരം വര്‍ഷമുണ്ടെന്ന് അങ്ങനെയാണ് കണ്ടെത്തിയത്.
തത്വശാസ്ത്രങ്ങള്‍ അനുസരിച്ച് ജീവിച്ച് ഭാരതീയര്‍ ശാന്തി അനുഭവിച്ചറിഞ്ഞു. എന്നാല്‍ പിന്നീട് പ്രകൃതിയെ ചൂഷണം ചെയ്ത് അശാന്തി പടര്‍ത്തിയതിന്റെ വിപത്ത് നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്നു. ഇതിന് ഏകപരിഹാരമാണ് പഞ്ചഭൂതങ്ങളെ പൂജിക്കുക എന്നത്. കടലിനെ അമ്മയായി കണ്ട് പൂജിക്കുക എന്ന സങ്കല്പം തന്നെ ഇതില്‍ നിന്നും മോക്ഷം ലഭിക്കാന്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ എംഎല്‍എ പ്രൊഫ. എ.വി. താമരാക്ഷന്‍ ഉദ്ഘാടനം ചെയ്തു. റിട്ട. അദ്ധ്യാപിക സരോജിനി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡി. ഭുവനേശ്വരന്‍, ജില്ലാ സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസ്, ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി എ. പ്രദീപ്, ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍. സുന്ദര്‍, ജില്ലാ പ്രസിഡന്റ് ഡി. സുരേഷ് സ്വാഗതവും വിഷ്ണു പുന്നപ്ര നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: