മുഹമ്മ: യുവതിക്ക് ജീവന് നിലനിര്‍ത്താന്‍ ഉദാരമതികളുടെ സഹായം വേണം. മുഹമ്മ 16-ാം വാര്‍ഡ് പുത്തന്‍പറമ്പില്‍ ഷിബുവിന്റെ ഭാര്യ ബിന്ദു (35)വാണ് സഹായത്തിനായി കേഴുന്നത്. കുടല് വിണ്ടുകീറി പഴുക്കുന്ന അപൂര്‍വ തരം രോഗമാണു ബിന്ദുവിന്. 2008ലാണ് ആദ്യമായി രോഗം കണ്ടുതുടങ്ങിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഒരുവര്‍ഷം ചികിത്സിച്ചു. രോഗം ഭേദമായില്ല. തുടര്‍ ചികിത്സയ്ക്ക് മെഡിക്കല്‍ കോളേജില്‍ സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സ നടത്തുന്നത്.
ഒരുലക്ഷം രൂപ വിലവരുന്ന മൂന്ന് കുത്തിവയ്പുകള്‍ എടുത്തെങ്കിലേ ജീവന് നിലനിര്‍ത്താനാവൂ. ചികിത്സയ്ക്ക് ആവശ്യമായ മൂന്നുലക്ഷം രൂപ ഉണ്ടാക്കാന്‍ ഹോട്ടല്‍ തൊഴിലാളിയായ ഭര്‍ത്താവ് ഷിബുവിനു കഴിയുന്നില്ല. ഒമ്പതാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്. പുത്തനങ്ങാടി ഫെഡറല്‍ ബാങ്കില്‍ SBA/C നമ്പര്‍ 13220100063394 (ISFI കോഡ് FDRL 001322) അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോണ്‍: 8086679718.
പ്രതികരിക്കാൻ ഇവിടെ എഴുതുക: