യോല(നൈജീരിയ): നൈജീരിയയില്‍ ഇസ്ലാമിക് തീവ്രവാദിഗ്രൂപ്പായ ബോകോ ഹറാം 2000ത്തോളം ആളുകളെ വധിച്ചതായി റിപ്പോര്‍ട്ട്. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണലാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വെള്ളിയാഴ്ച ബാഗ നഗരത്തിലുണ്ടായ ഭീകരാക്രമണത്തിലാണ് ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടത്്. നൈജീരിയന്‍ സൈന്യം മൃതദേഹങ്ങളുടെ കണക്കെടുപ്പ് നടത്തിവരികയാണ്. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ജില്ലാമേധാവി ബാബ അബ്ബ ഹസ്സന്‍ അറിയിച്ചു. അക്രമികളില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെപ്പോലും തെരഞ്ഞുപിടിച്ച് വെടിവെയ്‌ക്കുകയായിരുനെന്നും ഹസ്സന്‍ അറിയിച്ചു.
മരണസംഖ്യ സ്ഥിരീകരിക്കുകയാണെങ്കില്‍ നൈജീരിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാകും ഇത്. ജനങ്ങളുടെ വീടുകള്‍ പൂര്‍ണ്ണമായും ആക്രമണത്തില്‍ നശിപ്പിച്ചതായാണ് സൂചന. ഒരു ദശലക്ഷത്തോളം പേരെ ഭീകരാക്രമണത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രത്യാക്രമണം നടത്തിയെങ്കിലും ഭീകരരുടെ ആയുധശേഷി സേനയ്‌ക്ക് ഭീഷണിയാകുന്നുണ്ട്. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ സമയമെടുത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ബാഗയിലെ സൈനികാസ്ഥാനം ഭീകരര്‍ പിടിച്ചെടുത്തതിനു പിന്നാലെയാണ് ഈ കൂട്ടക്കുരിതി.
2014 മാര്‍ച്ച് 14ന് ഗിവ മെയ്ദുഗുരി നഗരത്തിലെ സൈനിക ആസ്ഥാനത്തിനു നേരെ ബോകോ ഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണമാണ് നൈജീരിയയില്‍ ഇതുവരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ കൂട്ടക്കൊല. 600ഓളം ആളുകളാണ് അന്നത്തെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം നടത്തിയ ഭീകരാക്രമണങ്ങളില്‍ 10000ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
















