ഹരിപ്പാട്: ഒന്നിച്ചു കൂടാനുള്ള ആദ്ധ്യാത്മിക കേന്ദ്രമാണ് ക്ഷേത്രങ്ങള്‍, ഇവിടെ ഒന്നിച്ചു കൂടുന്നവര്‍ അറിവില്ലാത്ത ആള്‍ക്കൂട്ടമായി മാറരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍. കരുവാറ്റ ഗോലോകാശ്രമത്തില് നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് അയ്യപ്പാ സേവാസംഘം സംഘടിപ്പിച്ച ആത്മീയ പ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. ഹിന്ദു ധര്‍മ്മം ഒരു ക്ഷേത്രമതമല്ല. ഹൈന്ദവ ധര്‍മ്മം ശ്രേഷ്ഠമാണെന്നും ഇതര മതങ്ങള്‍ അംഗീകരിക്കുകയും പാശ്ചാത്യ രാജ്യങ്ങള്‍ പോലും ഹിന്ദു ധര്‍മ്മത്തെയും സനാതന ധര്‍മ്മങ്ങളെയും ശ്രേഷ്ഠമാണന്ന് വിശേഷിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. ഭഗവാനോട് ആസക്തി പാടില്ല. ഈശ്വര ചൈതന്യത്തെ ആവാഹിക്കാന്‍ ഭക്തി വേണം. ആശ്രമധര്‍മ്മങ്ങളില്‍ ധര്‍മ്മം അലങ്കാരമാകരുത്, ആചരണമാകണം. ക്ഷേത്രങ്ങളില്‍ നടക്കുന്ന ഭാഗവത സ്പതാഹങ്ങള് ജീവിതത്തില്‍ പാഠമാക്കണമെന്നും ശശികലടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: