തിരുവനന്തപുരം: നിയമസഭ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ബില്‍ പ്രസിഡന്റിനെ കാണിക്കാതെ കേന്ദ്രം തിരിച്ചയച്ച സാഹര്യത്തില്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. കേന്ദ്രസര്‍ക്കാര്‍ നടപടി രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തേക്ക് മടക്കിയ ബില്‍ വീണ്ടും രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്നതിനും വിഷയം ശ്രദ്ധയില്‍പ്പെടുത്താനും നടപടി സ്വീകരിക്കണമെന്നും ഗവര്‍ണറോടും ആവശ്യപ്പെട്ടു. നിയമസഭയോടുള്ള കേന്ദ്രസര്‍ക്കാറിന്റെ അനാദരവും അവകാശ ലംഘനവും ഗവര്‍ണറുടെയും പ്രസിഡന്റിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സത്വരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്കും കത്ത് നല്കി.
ബില്‍ മടക്കിയ നടപടിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും പ്രധാനമന്ത്രിയോടും കേന്ദ്ര നിയമമന്ത്രിയോടും പ്രേമചന്ദ്രന് ആവശ്യപ്പെട്ടു. ബില്‍ വീണ്ടും പ്രസിഡന്റിന് സമര്‍പ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും നിയമമന്ത്രിയോടും ആവശ്യപ്പെട്ട് കത്ത് നല്കി. നിയമനിര്‍മാണത്തിനുള്ള ലെജിസ്ലേച്ചറിന്റെ പരമാധികാരത്തിന്മേലുള്ള എക്സിക്യൂട്ടീവിന്റെ കൈകടത്തലാണിത്. കൊക്കക്കോള നടത്തിയ നിയമലംഘനത്തിലൂടെ ഉണ്ടാക്കിയ നഷ്ടം 216.26 കോടി രൂപയാണെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച കെ. ജയകുമാര്‍ കമ്മിറ്റി കണ്ടെത്തിയത്.
ബില്‍ മടക്കുന്നതിലൂടെ കൊക്കക്കോളയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന നിയമസംവിധാനത്തെയാണ് അട്ടിമറിക്കുന്നത്. ബില്‍ നിയമമായില്ലെങ്കില്‍ ലാഭം കൊക്കക്കോളക്ക് മാത്രമാണ്. ഈ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച സമഗ്ര അന്വേഷണം വേണം. പ്രേമചന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: