ജക്കാര്‍ത്ത: കടലില്‍ തകര്‍ന്ന മലേഷ്യന്‍വിമാനത്തിന്റെ വാല്‍ഭാഗം കണ്ടെടുത്തു. വിമാനത്തിന്റെ ബ്‌ളാക്ക് ബോക്‌സ് കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അപകടത്തില്‍ 162 പേരാണ് മരിച്ചത്. വാലിനുള്ളില്‍ ബ്‌ളാക്ക് ബോക്‌സും ഫ്‌ളൈറ്റ് ഡേറ്റാ റെക്കോര്‍ഡറും ഉണ്ടോയെന്ന് അറിവായിട്ടില്ല. ഇവ രണ്ടും വിമാനത്തിന്റെ വാല്‍ഭാഗത്താണ് ഉറപ്പിച്ചിരിക്കുന്നത്. നൂറടിയിലേറെ താഴ്ചയില്‍ നിന്ന് എയര്‍ബാഗുകള്‍ ഉപയോഗിച്ചാണ് വിമാനവാല്‍ ഉയര്‍ത്തിയത്.
















