തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ യുവാവിന്റെ ബാഗില്‍ നിന്ന് അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തി. ഇന്ന് രാവിലെ ജറ്റ് എയര്‍വെയ്സില്‍ മസ്കറ്റില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കൊല്ലം സ്വദേശി ഷാന്‍ മുഹമ്മദിന്റെ ബാഗില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. ഇയാള്‍ ആദ്യം ഹിന്ദുവായിരുന്നെങ്കിലും ഇസ്ലാം മതത്തിലേയ്ക്ക് മതം മാറിയ ആളാണ്.
കസ്റ്റംസ് പരിശോധനയുടെ ഭാഗമായി നടന്ന ലഗേജ് സ്കാനിംഗിനിടെയാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗത്തിന് കൈമാറുകയായിരുന്നു. എമിഗ്രേഷന്‍ വിഭാഗം ഇയാളെ പിന്നീട് വലിയതുറ പൊലീസിന് കൈമാറി.
കണ്ടെത്തിയ വെടിയുണ്ടകളുടെ സ്വഭാവം നിര്‍ണയിക്കാന്‍ ബാലിസ്റ്റിക് വിദഗ്ധരുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. പിസ്റ്റളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയാണെന്ന സംശയത്തിലാണ് നടപടികള്‍ ആരംഭിച്ചത്.
ഗള്‍ഫില്‍ നിന്ന് സുഹൃത്ത് കൊടുത്തയച്ച ബാഗാണെന്നായിരുന്നു ഷാനിന്റെ വാദം. എന്നാല്‍ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്ന് ശംഖുംമുഖം അസി. കമ്മിഷണര്‍ ജവഹര്‍ ജനാര്‍ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: