കാസര്‍കോട്: കാസര്‍കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേര്‍ക്കു കല്ലേറ്. പാര്‍ട്ടി ജില്ലാ സമ്മേളനം കോളിയടുക്കത്ത് നടന്നുവരവെയാണ് ഓഫീസിന് നേരെ അക്രമം ഉണ്ടായിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം നടത്തിയ ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.
ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടേറിയറ്റംഗം പി. രാഘവന്റെ കാറും അക്രമികള്‍ തകര്‍ത്തു. കാസര്‍കോട് വിദ്യാനഗര്‍ പോലീസ് കേസെടുത്തു. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അക്രമികള്‍ ആക്രമിച്ചു.
സംഭവം നടക്കുമ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. രാജഗോപാലന്‍, ഓഫീസ് സെക്രട്ടറിമാരായ കമലാക്ഷന്‍, യോഗേഷ്, ഗൗതം, കാര്‍ ഡ്രൈവര്‍ നിധീഷ്, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറി ശ്രീജിത്ത് എന്നിവര്‍ ഓഫീസില്‍ ഉണ്ടായിരുന്നു.
ജനല്‍ ചില്ലുകളും കാറും തകര്‍ക്കുന്ന ശബ്ദം കേട്ട് ഇവര്‍ പുറത്തേക്കിറങ്ങിയപ്പോള്‍ സംഘം രക്ഷപ്പെടുകയായിരുന്നു. അക്രമത്തില്‍ ആര്‍ക്കും പരിക്കില്ല. ഉടന്‍ പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാന്‍ സാധിച്ചില്ല. അക്രമികള്‍ക്കായി തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: