കൊല്ലൂര്‍: ഗാനഗന്ധര്വന് കെ.ജെ. യേശുദാസിന് ഇന്ന് 75 വയസ്. ഈ ജന്മദിനത്തിലും പതിവു തെറ്റാതെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മലയാളികളുടെ പ്രിയ ദാസേട്ടന് സംഗീതാര്‍ച്ചനയും പ്രാര്‍ഥനയുമായി ചെലവിടും.
മകനും ഗായകനുമായ വിജയിനൊപ്പമാണ് യേശുദാസ് ഇന്നു മൂകാംബികയില്‍ സംഗീതാര്‍ച്ചന നടത്തുക.
ഇന്നലെ വൈകിട്ടു തന്നെ ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കൊല്ലൂരിലെത്തിയ യേശുദാസ് പുലര്‍ച്ചെ ക്ഷേത്രനടയിലെത്തി പൂജയില്‍ പങ്കെടുത്തശേഷം മണ്ഡപത്തിലിരുന്നു ദേവീ സ്തോത്രം പാരായണം ചെയ്യും. തുടര്‍ന്ന് സംഗീതാര്‍ച്ചനയും എഴുത്തിനിരുത്തും നടത്തും. ഉച്ചയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഭക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: